എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍
ഈ ബ്ലോഗിന്റെ വായനക്കാര്‍ക്കും പ്രോത്സാഹനം നല്‍കിയവര്‍ക്കും എല്ലാം നന്ദി.
കമന്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കിയ ഒട്ടേറെ പേരുണ്ട് . അവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പേടുത്തുന്നു.
Wednesday, 31 December 2008
Thursday, 18 December 2008
ജീരകക്കോഴി ( പാചകം)
1.കോഴിയിറച്ചി കഷണങ്ങളാക്കിയത് ഒരു കിലോഗ്രാം .
2.ജീരകം ഒന്നര ടീസ്പൂണ്‍ .
3.മഞ്ഞള്‍പൊടി ഒന്നര ടീസ്പൂണ്‍.
4.ചുവന്നുള്ളി നടുവേ കീറിയത് 150 ഗ്രാം.
5. ഉപ്പ് - പാകത്തിന് .
6.തേങ്ങ ചിരകിയത് 1
7.നെയ്യ് പാകത്തിന് .
8.കുരുമുളക്.
പാചകം ചെയ്യുന്ന വിധം
തേങ്ങ ചിരകി ഒന്നാംപാലും രണ്ടാം പാലും എടുക്കുക.ചുവട് കട്ടിയുള്ള ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ചുവന്നുള്ളി വഴറ്റുക . ഇതിലേക്ക് കോഴിയിറച്ചി , രണ്ടാം പാല്‍ , ജീരകം, കുരുമുളക്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് വേവിക്കുക.വെന്തുപാകമാകുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ചിളക്കി അടുപ്പില്‍ നിന്നും വാങ്ങുക .
തയ്യാറാക്കിയത് :
ജിനീഷ് .പി.എ.
എട്ടാംക്ലാസ് .സി

Saturday, 13 December 2008
എന്റെ മരം ( കവിത )
നട്ടു ഞാന്‍ വീട്ടില്‍ ഒരു മരം
നട്ടു ഞാന്‍ മനസ്സില്‍ ഒരു മരം
നല്‍കി ഞാന്‍ തൈക്കൊരു വളം
നല്‍കി തൈ എനിക്കൊരു തണല്‍
എന്‍ മരം എനിക്കൊരു കൂട്ടുകാരനായ്
അവനു ഞാനൊരുറ്റതോഴനായ്
ഒരു നാള്‍ ഊഴിയില്‍ നിന്നുമുയര്‍ന്നവന്‍
മറുനാള്‍ പന്തലായ് തണലുമായ്
ഇന്നുമവന്‍ നില്പുണ്ട് അവിടെ
എനിക്കു താങ്ങും തണലുമായ്
തയ്യാറാക്കിയത് : രേഷ്മ.വി.ആര്‍
Standard :VIII.E
നട്ടു ഞാന്‍ മനസ്സില്‍ ഒരു മരം
നല്‍കി ഞാന്‍ തൈക്കൊരു വളം
നല്‍കി തൈ എനിക്കൊരു തണല്‍
എന്‍ മരം എനിക്കൊരു കൂട്ടുകാരനായ്
അവനു ഞാനൊരുറ്റതോഴനായ്
ഒരു നാള്‍ ഊഴിയില്‍ നിന്നുമുയര്‍ന്നവന്‍
മറുനാള്‍ പന്തലായ് തണലുമായ്
ഇന്നുമവന്‍ നില്പുണ്ട് അവിടെ
എനിക്കു താങ്ങും തണലുമായ്
തയ്യാറാക്കിയത് : രേഷ്മ.വി.ആര്‍
Standard :VIII.E
ഓര്‍മ്മയ്ക്കായി എന്റെ മരം ( കവിത)
അന്നൊരു നാളിലിന്നലെയെന്നപോല്‍
എനിക്കു കിട്ടിയൊരു മരം
തേജെസ്സെന്ന നാമം നല്‍കി ഞാന്‍
എന്നുമനവനെ താലോലിക്കുന്നു.
നിത്യവും കൃത്യമായ് ഞാന്‍
ഒരു കുമ്പിള്‍ വെള്ളം തളിക്കുന്നു.
ഇളം തെന്നല്‍ ചാരെ വന്നെത്തി നോക്കുമ്പോള്‍
പതുക്കെയിളക്കി തലകുലുക്കും
ഇരുണ്ട കാര്‍മേഘം സൂര്യനെ മറക്കുമ്പോള്‍
പേടിയാം എന്റെ മരത്തിന്
അവനൊരാശ്വാസമായ് വിശ്വാസമായ്
പിരിയാത്ത കൂട്ടായി വളരും ഞങ്ങള്‍
ഒരു നാളില്‍ ഞാന്‍ മണ്ണിനടിയിലായാല്‍
ദുഃഖിക്കുമെന്റെ മാതാപിതാക്കള്‍
എന്നുടെ ഓര്‍മ്മക്കായ് എന്റെ മരം
ജീവനായ് കാലങ്ങളോളം നിലനില്‍ക്കും
തയ്യാറാക്കിയത് : റസീജ .പി.ജെ .
Standard :VIII.E
എനിക്കു കിട്ടിയൊരു മരം
തേജെസ്സെന്ന നാമം നല്‍കി ഞാന്‍
എന്നുമനവനെ താലോലിക്കുന്നു.
നിത്യവും കൃത്യമായ് ഞാന്‍
ഒരു കുമ്പിള്‍ വെള്ളം തളിക്കുന്നു.
ഇളം തെന്നല്‍ ചാരെ വന്നെത്തി നോക്കുമ്പോള്‍
പതുക്കെയിളക്കി തലകുലുക്കും
ഇരുണ്ട കാര്‍മേഘം സൂര്യനെ മറക്കുമ്പോള്‍
പേടിയാം എന്റെ മരത്തിന്
അവനൊരാശ്വാസമായ് വിശ്വാസമായ്
പിരിയാത്ത കൂട്ടായി വളരും ഞങ്ങള്‍
ഒരു നാളില്‍ ഞാന്‍ മണ്ണിനടിയിലായാല്‍
ദുഃഖിക്കുമെന്റെ മാതാപിതാക്കള്‍
എന്നുടെ ഓര്‍മ്മക്കായ് എന്റെ മരം
ജീവനായ് കാലങ്ങളോളം നിലനില്‍ക്കും
തയ്യാറാക്കിയത് : റസീജ .പി.ജെ .
Standard :VIII.E
Sunday, 7 December 2008
അറബിക് കലോത്സവം : കമലാ നെഹറു കപ്പ് നേടി
വലപ്പാട് ഉപജില്ലാ അറബിക് കലോത്സവത്തില്‍ കമലാനെഹറു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
ഇതിന് വേണ്ടി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച മജീദ് മാഷിനും സഗീര്‍ മാഷിനും അഭിനന്ദനങ്ങള്‍

കുഞ്ഞിത്തത്ത ( കവിത )
പച്ച ഉടുപ്പ് അണിഞ്ഞവളേ
കുഞ്ഞി ക്കുറുമ്പി കുഞ്ഞിതത്തേ
പച്ച പുതച്ചൊരു മേനിയുമായ്
ഓടി വരിക നീ കുഞ്ഞു തത്തേ
ചുവ ചുവന്നൊരു ചുണ്ടുമായി
ഓടി വരിക നീയെന്‍ കുഞ്ഞുതത്തേ
എന്റെ വീട്ടില്‍ വന്നാല്‍ നിനക്കു ഞാന്‍
പാലും പഴവും നല്‍കീടാം.
പാലും പഴവും പോരെങ്കില്‍
പച്ചക്കറികളും നല്‍കീടാം
പച്ച ഉടുപ്പ് അണിഞ്ഞവളേ
കുഞ്ഞു കുറുമ്പി കുഞ്ഞിതത്തേ
തയ്യാറാക്കിയത് :
അനന്തു കൃഷ്ണ .കെ.വി ,VIII.C
Saturday, 6 December 2008
അരുവി ( കവിത)
കിഴക്കന്‍ മലയുടെയോരത്ത്
ചേര്‍ന്ന് ഒഴുകിവരുന്നുണ്ടേ
മലയുടെ കുളിരായ് ചിരിയായ്
കളകള മൊഴുകി വരുന്നുണ്ടേ
ഉയര്‍ന്നു നില്‍ക്കും വന്‍മലകളില്‍
ഉരുണ്ടുരുണ്ട ചെറുപാറകളില്‍
ത്തെന്നി ച്ചിതറി തട്ടും മുത്തുകള്‍
വാരിയെറിയും കൊച്ചരുവി
സുന്ദരമീ മലമുകളില്‍നിന്നും
ഒഴുകി വരുന്നൊരു കൊച്ചരുവി
തയ്യാറാക്കിയത് : ജോസഫ് വിന്‍സന്‍ .കെ , 8 : C

Tuesday, 18 November 2008
കമലാ നെഹറു മുന്നില്‍
ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ സയന്‍സ് സോഷ്യല്‍ സയന്‍സ് ഐ.ടി മേളയില്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ കമലാ നെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനം നേടി ഓവറോള്‍ ട്രോഫി കരസ്ഥമാക്കി
Saturday, 6 September 2008
തുകിലുണര്‍ത്തുപാട്ട്;ടൂറിസം ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു.
സ്കൂളിലെ ടൂറിസം ക്ലബ്ബിന്റേയും പ്രോഡക്ഷന്‍ കം ട്രെയിനിംഗ് സെന്ററിന്റേയും ഈ വര്‍ഷത്തെ അക്കാദമിക് ഉദ്‌ഘാടനം നടന്നു. വേദിയില്‍ തുകിലുണര്‍ത്തുപാട്ട് അവതരിപ്പിച്ചു,
കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ടൂറിസം ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ നാടന്‍പാട്ട് കുട്ടികള്‍ക്ക് രസകരമായി.
പ്രിന്‍സിപ്പല്‍ ഡോളി കുര്യന്‍ , ടൂറിസം ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍ കെ.വി അലിഷ , അക്കാദമിക് ഹെഡ് കെ.വി റോഷ്‌നി എന്നിവര്‍ പ്രസംഗിച്ചു.
നാടന്‍ കലകളും ടുറിസവും എന്ന വിഷയത്തില്‍ ബിജോയ് വര്‍ഗ്ഗീസ് മാഷ് ക്ലാസെടുത്തു.
ഈ അദ്ധ്യയന വര്‍ഷം മുതല്‍ എല്ലാ മാസവും ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാടന്‍ കലാ മേളകള്‍ അവതരിപ്പിക്കുമെന്ന് ടൂറിസം ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍ കെ.വി അലിഷ ടീച്ചര്‍ പറഞ്ഞു,
ചടങ്ങിന് സന്തോഷ് മാസ്റ്റര്‍ , സുരേഷ് മാസ്റ്റര്‍ , വിമജ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.

Wednesday, 27 August 2008
ലഹരിയുടെ കരുത്ത്
ഓണത്തിന് ഇനി അധിക നാള്‍ ഇല്ല .അജിത്തിന്റെ അമ്മ അവിടെയുള്ള ഒരു മുതലാളിയുടെ വീട്ടില്‍ ജോലി ചെയ്യുകയാണ് .അപ്പോള്‍ അവിടുത്തെ മുതലാളിയുടെ മകന്‍ വന്ന് അജിത്തിനോട് പറഞ്ഞു ,“വാടാ നമുക്ക് കളിക്കാം “.
ശരി എന്ന് അജിത്ത് പറഞ്ഞു.
സംഗീത് എന്നാണ് മുതലാളിയുടെ മകന്റെ പേര് .
അവന്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ സംഗീത് വിചാരിച്ചു.ഇവന്‍ എന്നേക്കാള്‍ നന്നായി കളിക്കുന്നുണ്ട് .ഞാന്‍ എല്ലാ കളികളിലും തോറ്റുപോകുന്നു.എന്തുചെയ്യുമെന്ന് അവന്‍ ആലോചിച്ചു.അവന്റെ മനസ്സില്‍ ദുഷ്ട ബുദ്ധി തോന്നി. അവന്‍ എങ്ങനെയെങ്കിലും കളിക്കാതിരിക്കണം .എന്നാല്‍ സംഗീത് അജിത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവന് അത് ചെയ്യുവാന്‍ മനസ്സുവന്നില്ല.അവനെക്കാള്‍ എത്ര വലിയനിലയിലാണ് താന്‍ താമസിക്കുന്നത് .സംഗീത് അവന്റെ മുഖത്തേക്ക് വീണ്ടും നോക്കി. കീറിപ്പൊളിഞ്ഞ വസ്ത്രങ്ങള്‍ ,നിഷ്കളങ്കമായ മുഖം കണ്ടാല്‍ അറിയാതെ ആരും നോക്കി നില്‍ക്കും .പിറ്റേന്ന് അജിത്ത് സ്കൂളിലേക്ക് പോകുകയാണ് .സംഗീത് അവന്റെകൂടെയുണ്ട് . അജിത്ത് ധരിച്ചിരിക്കുന്നത് സംഗീതിന്റെ പഴയ വസ്ത്രമാണ് .ക്ലാസില്‍ അവന്‍ ഇരിക്കുമ്പോള്‍ സംഗീത് അറിയാതെ പറഞ്ഞുപോയി ,ഇവന്‍ ഇട്ടിരിക്കുന്നത് എന്റെ പഴയ വസ്ത്രമാണെന്ന് .അജിത്ത് പറഞ്ഞു , ശരിയാണ് എന്റെ അമ്മ ഇവന്റെ വീട്ടില്‍ ജോലിക്ക് പോകുന്നുണ്ട് , അതുകൊണ്ട് ഇവന്റെ പഴയ വസ്ത്രങ്ങള്‍ എനിക്ക് തരുന്നുണ്ട് എന്നു പറഞ്ഞ് അജിത്ത് പഠിക്കുവാന്‍ തുടങ്ങി .ഇതൊക്കെ അജിത്ത് പറഞെങ്കിലും അവന്റെ മനസ്സില്‍ വിഷമം ഉണ്ടായിരുന്നു.പിന്നീട് അവന്‍ വീട്ടിലെത്തി.അവന്‍ അവന്റെ അമ്മയോട് നടന്നതെല്ലാം പറഞ്ഞു.അതിനുശേഷം അവന്‍ വേറെ കാര്യവും ചോദിച്ചു.
“എന്റെ അച്ഛന്‍ എവിടെയാണ് ?”
അവന്റെ അമ്മ പറഞ്ഞു “ അത് എനിക്ക് അറിയില്ല”
എന്നും പറഞ്ഞ് അമ്മ കരയുവാന്‍ തുടങ്ങി.
അജിത്ത് അമ്മയെ സമാധാനിപ്പിച്ചു.
രണ്ടു ദിവസം കഴിഞ്ഞു.
അവന്‍ സ്കൂളിലേക്ക് പോയിരിക്കുകയാണ് .
അടുപ്പില്‍ തീയുണ്ട് .പെട്ടെന്നുവന്ന തലകറക്കം കാരണം അജിത്തിന്റെ അമ്മ കിടക്കുകയാണ്. കത്തുന്ന ഒരു വിറകിന്‍ കഷണം നിലത്തു വീണു.അവിടെ കിടന്നിരുന്ന ഒരു തുണിയുടെ കഷണം നിലത്തേക്ക് വീണു.അത് കത്തി.അവിടുത്തെ വീടിന്റെ ഓലയും കത്തി.അങ്ങനെ ആ വീടു മുഴുവന്‍ കത്തി.ആളുകള്‍ നോക്കി നില്‍ക്കേ അജിത്തിന്റെ അമ്മ വെന്തുമരിച്ചു. നേരം കടന്നുപോയി.അജിത്ത് സ്കൂളില്‍ നിന്ന് തിരിച്ചുവന്നു.അവന്‍ അവിടെ കണ്ടകാഴ്ച അവന്റ് മാനസിക നിലയെ തെറ്റിച്ചു.അവന്‍ എല്ലാവരേയും വഴക്കു പറയുകയും ഒരു ഭ്രാന്തനെപ്പോലെ പെരുമാറുകയും ചെയ്തു.ഒടുവില്‍ അവന്‍ ശാന്തനായി.
കുറേ നാളുകള്‍ക്കു ശേഷം അവന്‍ തെരുവിലൂടെ നടക്കുകയാണ് .എവിടെ നോക്കിയാലും അമ്മയുടെ മുഖമാണ് അവന്റെ മനസ്സില്‍ തെളിയുന്നത് .അത് അവന്റ് ഭാവിയെ നശിപ്പിച്ചു.
ചില കൂട്ടുകാര്‍ അവനോട് പറഞ്ഞു “ നീ ഈ ബീഡി വലിച്ചു നോക്കൂ”
ചിലര്‍ കള്ളുകുടിക്കാനും ആവശ്യപ്പെട്ടു.
അവന്‍ അവരുടെ ഒപ്പം കൂടി
അവന്‍ ഒരു മുഴുക്കുടിയനായി .
ഒരു ദിവസം അവന്റെ അമ്മ ജോലിചെയ്തിരുന്ന വീട്ടിലെ മുതലാളി വന്നു ചോദിച്ചു
“ നീ എന്താ ഇങ്ങനെ നടക്കുന്നത് :“
അവന്‍ അതിന് മറുപടിയൊന്നും പറയാതെ നടന്നു.
ഒരു ദിവസം അവന്‍ കള്ളും കുടിച്ച് ബീഡിയും കത്തിച്ച് റെയില്‍പ്പാളത്തിലൂടെ നടക്കുകയായിരുന്നു.
അപ്പോള്‍ ഒരുത്തന്‍ വിളിച്ചു പറഞ്ഞു ,“എടോ ട്രെയിന്‍ അവിടെ നില്‍ക്കുകയാണ് “
എന്നാണ് അവന് തോന്നിയത് .
പിന്നെ അവിടെ നടന്ന സംഭവം അപ്രതീക്ഷിതമായിരുന്നു.
അവിടെ ആളുകള്‍ കൂടി.
“ലഹരി തലക്കു പിടിച്ചതാ”
ചിലര്‍ പറഞ്ഞു “ അതേ ചെറുക്കന് വേറെ പണിയൊന്നും കിട്ടിയില്ലേ എന്ന് “
അപ്പോഴേക്കും അജിത്ത് ഈ ലോകത്തോടുതന്നെ വിടപറഞ്ഞിരുന്നു.
തയ്യാറാക്കിയത് : സുദേവ് മാധവന്‍ , X.C

Monday, 25 August 2008
രാഷ്ട്രീയം (തുള്ളല്‍ക്കവിത)
രാഷ്ട്രീയത്തിന്‍ കളികള്‍ പലതും
ജനജീവിതമോ ദുരിതം തന്നെ
ഹര്‍ത്താല്‍ ,ബന്ദ് നിറഞ്ഞൊരു നാട്
രാഷ്ടീയത്തില്‍ എന്നും ചര്‍ച്ച
ഒരു ബുക്കിന്റെ പേരില്‍ വാദം
ചര്‍ച്ചകളിന്നും തുടരുകയായി
ഒരു ഭാഗത്തോ രാഷ്ട്രീയക്കാര്‍
മറുഭാഗത്തോ വിദ്യാര്‍ത്ഥികളും
യാത്രക്കിന്നൊരു പഞ്ഞവുമില്ല
ബസ്സുകളെല്ലാം സമരം തന്നെ
ഇനിയൊരു വാദം വന്നാലപ്പോള്‍
ഉടന്‍ തുടങ്ങി ഹര്‍ത്താല്‍ , ബന്ദ്
കടകളെല്ലാം പൂട്ടിയടച്ചാല്‍
ജന ജീവിതമോ ദുരിതം തന്നെ
നമ്മുടെ നാടിത് , എന്തൊരു നാട്
ദുഷ്ട് നിറഞ്ഞൊരു കേരള നാട്
കഷ്ടപ്പാടിനി എങ്ങനെ മാറും
നമ്മുടെ സ്വന്തം കേരള നാട്ടില്‍
( ഈ തുള്ളല്‍ക്കവിത തയ്യാറാക്കിയത് :
സ്നേഹ .കെ.വി , പത്ത് .സി)
( ആശംസകളോടെ വിദ്യാരംഗം ക്ലബ്ബ് , കെ.എന്‍.എം.വി.എച്ച് .എസ് .വാടാനപ്പള്ളി.

Thursday, 21 August 2008
ലക്ഷദ്വീപ് വിശേഷങ്ങള്‍
കേരളത്തില്‍ നിന്ന് പടിഞ്ഞാറ് അറബിക്കടലില്‍ അല്പം ഉള്ളിലേക്ക് മാറി കടലാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന 30 ചെറുദ്വീപുകള്‍ ചേര്‍ന്നതാണ് ലക്ഷദ്വീപ് .അതില്‍ ആള്‍താമസം ഉള്ളത് പത്തുദ്വീപുകളിലാണ് .അതില്‍ മൂന്നുനാലുകേന്ദ്രങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളായി തിരിച്ചിരിക്കുന്നു.ടുറിസ്റ്റുകളുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു ദ്വീപാണ് ബങ്ങാരം ദ്വീപ് .ലക്ഷദ്വീപിന്റെ തലസ്ഥാനം കവറത്തിയാണ് . ഏറ്റവും വലിയ ദ്വീപ് ആന്ത്രോത്താണ് .ടൂറിസം മേഖലയില്‍ പ്രധാന ശ്രദ്ധ ആകര്‍ഷിക്കുന്നത് പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന കടലാണ് . ആ കടലിന്റെ പ്രത്യേകത അടിഭാഗം തെളിഞ്ഞ് കാണാന്‍ കഴിയുമെന്നതാണ് .പാല്‍ നിറമുള്ള മണ്ണിനുമുകളില്‍ പവിഴപ്പുറ്റുകളും മുത്തുകളും ശംഖുകളും കവിടികളും അവിടത്തെ പ്രധാന ആകര്‍ഷണീയമായ കാഴ്ചയാണ് .കടല്‍ത്തിരകളില്‍ , പാറക്കൂട്ടങ്ങളും ഇടതിങ്ങി നില്‍ക്കുന്ന തെങ്ങുകളും വളരേ ആകഷണീയത വഹിക്കുന്നു.
ലക്ഷദ്വീപിലെ പ്രധാന ഭാഷ ജെസിരിയാണ് .സംസ്കാരം തികച്ചും കേരള രീതിയില്‍ തന്നെയാണ് . ആഹാരം കേരള ആഹാരരീതിക്കു പുറമേ വലിയ മത്സ്യങ്ങള്‍ ഉപ്പുപുരട്ടി ചൂടാക്കിപൊടിച്ച് പലവിധ വിഭവങ്ങളും ഉണ്ടാക്കുന്നു. ബക്രീദിനും ഈദുല്‍ ഫിത്തറിനും പുറമേ ലക്ഷദ്വീപുകാരുടെ പ്രധാന ഉത്സവമാണ് ‘കടല്‍ ബുധനാഴ്ച’ .ലക്ഷദ്വീപിലെ ജനങ്ങളെല്ലാം ഒരുമിച്ച് കടലില്‍ കുളിക്കുന്ന ദിവസമാണ് അന്ന്.
ആരാധനാലയങ്ങള്‍ തികച്ചും മുസ്ലീം പള്ളികളാണ് .കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കും ടൂറിസ്റ്റുകള്‍ക്കുമായി ഓരോ ദ്വീപിലും ചെറിയ അമ്പലങ്ങള്‍ സ്ഥിതിചെയ്യുന്നു. അവിടത്തെ മുഖ്യതൊഴില്‍ മത്സ്യബന്ധനമാണ് .ഗതാഗതം കൂടുതലായി കപ്പല്‍ മാര്‍ഗ്ഗത്തിലൂടെയാണ്. നാടിന്റെ സുരക്ഷക്കായി പട്ടാള ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്നു.
തയ്യാറാക്കിയത് : നൌഷാദ് .കെ ,കദിയം മാട ഹൌസ് ,പി.ഒ.യു.ടി ഓഫ് ലക്ഷ്വദ്വീപ് , ആന്ത്രോത്ത്
(കൂട്ടുകാരേ,
നമ്മുടെ സ്കൂളില്‍ ലക്ഷദ്വീപില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട് എന്ന കാര്യം ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും . അതുകൊണ്ടുതന്നെ ആ കുട്ടി വഴി അവിടുത്തെ വിശേഷങ്ങള്‍ അറിയുക എന്നുവെച്ചാല്‍ അത് കൌതുകകരമല്ലേ . പത്താം ക്ലാസ് ഇ യില്‍ പഠിക്കുന്ന ,ലക്ഷദ്വീപില്‍ നിന്നുള്ള കുട്ടിയായ നൌഷാദ് .കെ എഴുതിയ ലക്ഷദ്വീപ് വിശേഷങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത് .)

Sunday, 17 August 2008
സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
സ്കൂളില്‍ 62-മത് സ്വാതന്ത്യദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ ശ്രീ ഡോളി കുര്യന്‍ പതാകയുയര്‍ത്തി.അതിനുശേഷം വിവിധ പരിപാടികള്‍ നടന്നു.ഹിന്ദി ക്ലബ്ബ് സംഘടിപ്പിച്ച സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടത്തിയ ഹിന്ദി പ്രസംഗം , ദേശഭക്തിഗാന മത്സരം എന്നിവയില്‍ സമ്മാനാര്‍ഹമായവയും അവതരിപ്പിച്ചു.
സ്പോര്‍ട്സ് ക്ലബ്ബിന്റെ വകയായി പ്രത്യേക പരേഡ് ഉണ്ടായിരുന്നു.
സോഷ്യസ് സയന്‍സ് ക്ലബ്ബും സ്വാതന്ത്ര്യദിനത്തോടനുബന്ധീച്ച് പ്രസംഗം , ദേശഭക്തിഗാന മത്സരം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തിയിരുന്നു. അവയിലെ സമ്മാനാര്‍ഹമായവയും അവതരിപ്പിച്ചു
സ്കൂള്‍ സ്കുട്ട് യൂണിറ്റ് സൈക്കിള്‍ റാലി നടത്തി.
അവസാനം മിട്ടായി വിതരണവും ഉണ്ടായിരുന്നു.

Wednesday, 13 August 2008
ക്ലബ്ബ് പ്രവര്‍ത്തനങ്ങളെക്കുറിച്ച്
നമസ്കാരം കൂട്ടുകാരേ,
നമ്മുടെ വിദ്യാലയത്തില്‍ ഒട്ടനവധി ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം നമുക്കറിയാമല്ലോ . അതില്‍ , പലതിലായി നാമൊക്കെ അംഗങ്ങളാണുതാനും.
അംഗങ്ങളോ അല്ലെങ്കില്‍ ഭാരവാഹികളോ ആയിരുന്നതുകൊണ്ടുമാത്രമായൊ ?
പ്രസ്തുത ക്ലബ്ബുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും വേണ്ടേ. അതിനു സാധിച്ചില്ലെങ്കില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും
ചര്‍ച്ച ചെയ്യുകയെങ്കിലും ചെയ്യെണ്ടതല്ലേ .
ഉദാഹരണമായി കഴിഞ്ഞ ആഴ്ചയില്‍ നമ്മുടെ സ്കൂളില്‍ നടന്ന ചില ക്ലബ്ബ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നു വിലയിരുത്താം .
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് , ഹിരോഷിമാ - നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ മത്സരം സംഘടിപ്പിച്ച കാര്യം നമുക്കറിയാമല്ലോ .
നാമൊക്കെ അതില്‍ പങ്കാളികളാവുകയൂം ചെയ്തു. പോസ്റ്റര്‍ പ്രദര്‍ശനം കാണുകയും ചെയ്തു. എന്നാല്‍ അതുകൊണ്ടുമാത്രമായൊ ?
സമയമുള്ള പക്ഷം പ്രസ്തുത പോസ്റ്ററില്‍ പാഠഭാഗവുമായി ബന്ധമുള്ള കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നമുക്ക് ക്ലാസിലെ ചര്‍ച്ചയിലേക്ക്
കൊണ്ടുവന്നാല്‍ അത് ഉപകാരപ്രദമാവില്ലേ .ശ്രദ്ധിക്കാതെ പോയകാര്യങ്ങള്‍ വീണ്ടും മനസ്സിലാകില്ലേ . അങ്ങനെ ആ പ്രവര്‍ത്തനത്തിലൂടെ നമുക്ക്
പലതും ലഭിക്കുകയല്ലേ ചെയ്യുന്നത് ? അത് വഴി പരീക്ഷക്ക് മാര്‍ക്ക് കൂടുതല്‍ ലഭിക്കുകയും ചെയ്യില്ലേ .
ഇനി , മറ്റൊരു പ്രവര്‍ത്തനംകൂടി ഉദാഹരണമായി എടുക്കാം .
അത് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഒളിമ്പിക്സ് വിളംബര ജാഥതന്നെയാണ്. ക്ലബ്ബ് അംഗങ്ങള്‍ ജാഥ നടത്തുകയും മറ്റുള്ളവര്‍ അത് അത്യാവേശപൂര്‍വ്വം
നിരീക്ഷിക്കുകയും ചെയ്തു.
എന്നിരുന്നാലും അതുകൊണ്ടുമാത്രം കഴിഞ്ഞോ ?
അതില്‍ നടന്ന പലതിനേയും സ്പോഴ്‌ട്സ് എന്ന് പറഞ്ഞ് മാറ്റിനിറുത്തണോ ?
നമ്മുക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട പലതും അതില്‍ ഇല്ലേ .
അതും നമുക്ക് ക്ലാസ് മുറികളില്‍ ചര്‍ച്ചക്കെടുത്തുകൂടെ ?
ഉദാഹരണമായി ഒളിമ്പിക്സ് തുടങ്ങിയ സമയത്തിന്റെ കാര്യം തന്നെ എടുത്താല്‍ മതി .
അത് 2008 , എട്ടാം മാസമായ ആഗസ്റ്റ് മാസം എട്ടുമണികഴിഞ്ഞ് ,എട്ടുമിനിട്ട് , എട്ടുസെക്കന്റ് .....
അങ്ങനെ പോകുന്നു ആ സമയത്തിന്റെ പ്രത്യേകത .
ഇനി ഏതെങ്കിലുമൊരു ക്വിസ് മത്സരത്തിലോ അല്ലെങ്കില്‍ പി.എസ്.സി പരീക്ഷയിലോ കഴിഞ്ഞ ഒളിമ്പിക്സ് എന്നായിരുന്നു എന്നു ചോദിച്ചാല്‍ നമുക്ക്
ലവലേശം സശയം കൂടാതെ ഉത്തരമെഴുതാമല്ലോ അല്ലേ .
അതായത് ഈ എട്ടിന്റെ പ്രത്യേകത നാം അറിയാതെ ഓര്‍മ്മയില്‍ നില്‍ക്കുന്നുണ്ട് അല്ലേ .
ഇനി , മറ്റൊരു ചോദ്യം
ഒളിമ്പിക്സ് തുടങ്ങിയ സമയവുമായിതന്നെ ബന്ധപ്പെട്ടതാണ് അതും
ഒളിമ്പിക്സിസ് തുടങ്ങിയ സമയത്ത് , അതായത്
അത് 2008 , എട്ടാം മാസമായ ആഗസ്റ്റ് മാസം എട്ടുമണികഴിഞ്ഞ് ,എട്ടുമിനിട്ട് , എട്ടുസെക്കന്റ് ..... എന്ന സമയത്ത്
ഇന്ത്യയിലെ സമയം എത്രയായിരുന്നു?
ഗള്‍ഫിലെ സമയം എത്രയായിരുന്നു?
അപ്പോള്‍ മറ്റേതെങ്കിലും രാജ്യങ്ങളില്‍ ദിവസവ്യത്യാസമുണ്ടോ ?
അതായത് , ലോകത്തിലെ എല്ലാ രാജ്യങ്ങളിലും അന്ന് ആഗസ്റ്റ് 8 തന്നെ ആയിരുന്നുവോ ?
എന്താണ് അതിനു കാരണം ?
നിങ്ങള്‍ക്ക് ഈ സമയവ്യത്യാസത്തെക്കുറിച്ച് പഠിക്കാനുണ്ടെങ്കില്‍ എന്തുകൊണ്ട് ഇതില്‍ നിന്ന് തുടങ്ങിക്കൂടാ?
ഇങ്ങനെയൊരു പഠനമായാല്‍ നാം അതിനെക്കുറിച്ച് എപ്പോഴെങ്കിലും മറക്കുമോ കൂട്ടുകാരേ .
എങ്കില്‍ അങ്ങനെയൊന്ന് നമുക്ക് ശ്രമിച്ചു നോക്കാം അല്ലേ .
എന്തായാലും ഞാന്‍ അധികം ദീര്‍ഘിപ്പിക്കുന്നില്ല.
നമ്മുടെ സ്കൂളിലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവേശകരമായി മുന്നേറട്ടെ എന്നാശംസിച്ചുകൊണ്ട് നിറുത്തട്ടെ കൂട്ടുകാരേ .
13/8/08 ബുധനാഴ്ചത്തെ അസംബ്ലിയില്‍ 9 .B യിലെ സ്വാലിഹ അബ്ദുള്ള അവതരിപ്പിച്ചത്

Saturday, 9 August 2008
2008 ബീജിംഗ് ഒളിമ്പിക്സിനെ വരവേറ്റു.
തൃത്തല്ലൂര്‍ ഗ്രാമവാസികള്‍ക്ക് കൌതുകമുണര്‍ത്തിക്കൊണ്ട് കമലാനെഹറു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്പോഴ്സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ ഒളിമ്പിക്സിനെ വരവേറ്റുകൊണ്ടുള്ള വിളമ്പരജാഥ നടത്തി. വര്‍ണ്ണശബളമായ ഘോഷയാത്ര ഒളിമ്പിക്സിനെ വരവേറ്റുകൊണ്ടുള്ള മുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു.
സ്കൂളില്‍ കൂടിയ യോഗത്തില്‍ വിളമ്പരജാഥ പ്രിന്‍സിപ്പല്‍ ശ്രീമതി ഡോളി കുര്യന്‍ ഉദ്ഘാടനം ചെയ്തു.
ഒളിമ്പിക്സിന്റെ പ്രാധാന്യത്തെ കുറിച്ചും അത് ലോകജനതക്ക് നല്‍കുന്ന സന്ദേശത്തെ ക്കുറിച്ചും പ്രിന്‍സിപ്പല്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി .
2008 എട്ടാം മാസം എട്ടാം തിയ്യതി രാത്രി എട്ടുമണി എട്ടുമിനിട്ട് എട്ടുസെക്ന്റിന് എന്ന ഒളിമ്പിക്സ് തുടക്കസമയത്തിന്റെ പ്രത്യേകത കുട്ടികളില്‍ കൌതുകമുയര്‍ത്തി. ഒളിമ്പിസ്കിന്റ്റെ ചരിത്രത്തെക്കുറിച്ചൂം അതിലെ വളയങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്നതിനെ ക്കുറിച്ചും എട്ടാം ക്ലാസ് എ യിലെ ലദീത ആമുഖ പ്രഭാഷണം നടത്തി.
വിളമ്പരജാഥയുടെ മുന്നിലായി പ്രതീകാത്മമമായി ഒളിമ്പിക്സ് ചിഹനങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു

ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.
സ്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹിരോഷിമ - നാഗസാക്കി ദിനം ആചരിച്ചു.അതോടോപ്പം യുദ്ധവിരുദ്ധ പോസ്റ്റര്‍ രചനാ മത്സരവും നടത്തി. വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ ഡോളി കുര്യന്‍ സമ്മാന വിതരണം നടത്തി. ക്ലബ്ബ് ഭാരവാഹികളായ ടി.എസ് ഷിഫ, ഇ.എസ്.ശിഖ,അദ്ധ്യാപകരായ കെ.ആര്‍ ദേവാനന്ദ , പി.പി റൈജു, എന്‍.കെ .സുരേഷ് കുമാര്‍ .എന്‍ .സിദ്ധപ്രസാദ് ,കെ.ആര്‍ രാജേഷ് , പി.ജെ .ജിഷ എന്നിവര്‍ നേതൃത്വം നല്‍കി.
Wednesday, 30 July 2008
ജീവിത നൈപുണ്യം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി

കരിയര്‍ ഗൈഡന്‍സ് & കൌണ്‍സിലിംഗ് യൂണിറ്റിന്റെ നേതൃത്വത്തില്‍ “ ജീവിത നൈപുണ്യം “ (Life Skill ) എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തി . സെന്റര്‍ ഫോര്‍ സോഷ്യല്‍ എഡ്യൂക്കേഷന്‍ കോ ഓര്‍നേറ്റര്‍ കെ.കെ. സുനില്‍ കുമാര്‍ വിഷയാവതരണം നടത്തി. വിദ്യാര്‍ത്ഥികളായ ഫൈസല്‍ സ്വാഗതവും ജയശ്രീ നന്ദിയും രേഖപ്പെടുത്തി . സുരേഷ് മാസ്റ്റര്‍ , ഇന്ദിര ടീച്ചര്‍ , ജയശ്രീ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അലിഫ് മെഗാക്വിസ് 2008
അറബിക് അദ്ധ്യാപക സംഘടനയായ Kerala Arabic Teachers Federation സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ കമലാനെഹറു മെമ്മോറിയല്‍ ഹൈസ്കൂളിലെ ഷിഫ പി.എച്ച് ഒന്നാം സ്ഥാനം നേടി .
ഷിഫയ്ക്ക് അഭിനന്ദനങ്ങള്‍
ഷിഫയ്ക്ക് അഭിനന്ദനങ്ങള്‍
Wednesday, 23 July 2008
അമ്മയെ കാണാന്‍ ( കുട്ടികളുടെ രചന )
അന്ന് ഒരു വ്യാഴാഴ്ചയായിരുന്നു . ഒരു കൊല്ലത്തിനുശേഷം എന്റെ അച്ഛനേയും അമ്മയേയും കാണുന്ന ദിവസം .
എനിക്ക് അന്ന് ഭയങ്കര
സന്തോഷമായിരുന്നു.
പകല്‍ മൂന്നു മണിക്കായിരുന്നു ഫ്ലൈറ്റ് .
അതുകൊണ്ട് എന്റെ എല്ലാ കസിനുകളും വന്നിരുന്നു.
നാട്ടില്‍നിന്ന് ഒന്നര മണിക്കൂര്‍ യാത്ര
ചെയ്ത് ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി.
എന്നെ യാത്രയയക്കാന്‍ വന്ന എന്റെ മമ്മയോടും ബാക്കി എല്ലാവരോടും യാത്ര പറഞ്ഞ് ഞാന്‍
എയര്‍പോര്‍ട്ടിനുള്ളില്‍ കയറി .
ഞാന്‍ ബാഗേജ് ചെക്കിംഗിനു വിധേയമായി .
അങ്ങനെ ബോര്‍ഡിംഗ് പാസ് കിട്ടി.
അവിടെ നിന്ന് കുറച്ചു
നടന്നപ്പോള്‍ കുറേ ആളുകള്‍ ഇരിക്കുന്നതു കണ്ടു .
അപ്പോള്‍ ഞാനും
അവിടെ ഇരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരാള്‍ മൈക്കിലൂടെ അനൌണ്‍സ്‌മെന്റ് നടത്തി.
അത് കുവൈറ്റ് എയര്‍വെയ്‌സ് എത്തി എന്നായിരുന്നു.
അതുകേട്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി.
അതായത് എനിക്കു പോകാനുള്ള ഫ്ലൈറ്റ് എത്തിയല്ലോ .
ആദ്യമായി ആകാശത്തിലൂടെ ഒരു യാത്രക്കൊരുങ്ങുകയാണ് ഞാന്‍.
ഞാന്‍ എന്റെ ബോര്‍ഡിംഗ് പാസ് നോക്കി .
ഗെയ്‌റ്റ് നമ്പര്‍ നോക്കി .
എന്റെ നമ്പര്‍ ഒന്ന് ആയിരുന്നു.
ഞാന്‍ ആ ഗെയ്‌റ്റിലേക്ക് നടന്നു.
അവിടെ ഒരു പട്ടാളക്കാരന്‍ ഇരിക്കുന്നുണ്ടായിരുന്നു.
അയാളുടെ കയ്യില്‍ ബോര്‍ഡിംഗ് പാസ് കൊടുത്തപ്പോള്‍ എന്നെ ഉള്ളിലേക്ക് കടത്തി
വിട്ടു. അങ്ങനെ ഞാന്‍ ഫ്ലൈറ്റില്‍ കയറി.
എന്നെ എയര്‍ ഹോസ്റ്റസ് സ്വാഗതം ചെയ്തു.
ഞാന്‍ ബോര്‍ഡിംഗ് പാസ് കൊടുത്തപ്പോള്‍ എന്റെ
സീറ്റ് കാണിച്ചു തന്നു.
ഞാന്‍ അവിടെ ഇരുന്നു.
എനിക്ക് സൈഡില്‍ , ഗ്ലാസിന്റെ അടുത്തായിരുന്നു സീറ്റ് .
അതിലൂടെ ഞാന്‍ കുറേ കാഴ്ചകള്‍ കണ്ടു .
അങ്ങനെ വീടും മൈക്കിലൂടെ
അനൌണ്‍സ്‌മെന്റ് കേട്ടു.
ഫ്ലൈറ്റ് പറക്കാന്‍ സമയമായി എന്നതായിരുന്നു അത് .
അപ്പോള്‍ എനിക്ക് പേടി തോന്നി.
ഫ്ലൈറ്റ് പൊന്തി .
ഞാന്‍ സൈഡിലെ ഗ്ലാസിലൂടെ താഴേക്ക് നോക്കി.
വിമാനങ്ങള്‍, കപ്പലുകള്‍ , വീടുകള്‍ എന്നിവയൊക്ക കണ്ടു.
വീടുകള്‍ ഒരു ഉറുമ്പിന്റെ വലുപ്പത്തില്‍ കണുന്നത് വളരേ രസകരമായ ഒരു കാഴ്ചയായിരുന്നു.
കപ്പലും വിമാനങ്ങളുമെല്ലാം വളരേ ചെറിയ വലുപ്പത്തില്‍ !!
എന്റെ അടുത്തേക്ക് ഒരു എയര്‍ഹോസ്റ്റസ് വന്നു.
മുഖം തുടക്കാന്‍ ഒരു ടവല്‍ തന്നു.
ഞാന്‍ അതുകൊണ്ട് മുഖം തുടച്ചു.
എയര്‍ഹോസ്റ്റസ് എന്റെ ചെവിയില്‍ ഒരു ഇയര്‍ഹോണ്‍ വെച്ചുതന്നു.
ഞാന്‍ അവരോട് താങ്ക്‍സ് പറഞ്ഞു.
അപ്പോള്‍ എയര്‍ഹോസ്റ്റസ് വെല്‍ക്കം പറഞ്ഞു.
ഞാന്‍ പാട്ടുകേട്ടുതുടങ്ങി.
എയര്‍ഹോസ്റ്റസ് വീണ്ടും വന്നു.
ഭക്ഷണം എന്ത് വേണമെന്ന് ചോദിച്ചു.
ഫ്രൈഡ് റൈസ് മതി എന്നു ഞാന്‍ പറഞ്ഞു.
ഭക്ഷണം കഴിച്ചുകഴിഞ്ഞ് അല്പസമയം കഴിഞ്ഞപ്പോഴേക്കും ഞാന്‍ ഉറങ്ങിപ്പോയി.
ഉറങ്ങി എണിറ്റപ്പോള്‍ വീണ്ടും അനൌണ്‍സ്‌മെന്റ് കേട്ടു.
“ നമ്മള്‍ ഇപ്പൊള്‍ കുവൈറ്റ് എയര്‍പോര്‍ട്ടിനു മുകളില്‍ എത്തിയിരിക്കുന്നു . എല്ലാവരും സീറ്റ് ബെല്‍ട്ട് ധരിക്കുക .”
അങ്ങനെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു.
അപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി.
..... എന്റെ അച്ഛനേയും അമ്മയേയും കാണാനുള്ള കൊതി .
വീണ്ടും അനൌണ്‍സ്‌മെന്റ്
“ നമ്മള്‍ കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരിക്കുന്നു.”
ഞാന്‍ ഫ്ലൈറ്റില്‍നിന്ന് ഇറങ്ങി.
എന്റെ പാസ്‌പോര്‍ട്ട് സെന്‍സറില്‍ കാണിച്ചപ്പോള്‍ വാതില്‍ തുറന്നു.
ഞാന്‍ ഉള്ളില്‍ കയറി.
എന്റെ ബാഗേജുകള്‍ ശേഖരിച്ചതിനുശേഷം പുറത്തേക്കിറങ്ങി.
അതാ .. എന്റെ അച്ഛനും അമ്മയും നില്‍ക്കുന്നു.
അവരെ കണ്ടപ്പോഴേക്കും എന്റെ കണ്ണു നിറഞ്ഞു.
അല്പസമയം ഈ സന്തോഷത്തിലായി .
പിന്നെ കാറില്‍ വീട്ടിലേക്ക് യാത്ര തിരിച്ചു.
കാറിലിരുന്ന കാഴ്ചയും രസകരമായിരുന്നു.
ഈന്തപ്പനകള്‍ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നു.
റോഡുകള്‍ -നാലുവരിപ്പാത.
പല രാജ്യത്ത് നിന്ന് വന്ന മനുഷ്യര്‍ !!
പലതരം കാറുകള്‍ !
ആകാശം മുട്ടിനില്‍ക്കുന്ന ഫ്ലാറ്റുകള്‍ !!
ഇവയൊക്കെ കാറിലിരുന്ന് ഞാന്‍ കണ്ടു.
അധികം താമസിയാതെ ഞങ്ങള്‍ വീട്ടിലെത്തി
തയ്യാറാക്കിയത് :
അതുല്‍ .എം.എ.
Std:VIII.C
മരോട്ടിക്കല്‍ ഹൌസ്
തൃത്തല്ലൂര്‍ .പി.ഒ

Sunday, 20 July 2008
Saturday, 12 July 2008
പുതിയ പാഠം
പുതിയ പാഠം !!
അന്ന് ഒരു ഞായറാഴ്ചയായിരുന്നു.
ഞങ്ങള്‍ എന്റെ കൂട്ടുകാരനായ മനുവിന്റെ വീട്ടില്‍ ഫുഡ്‌ബോള്‍ കളിക്കുകയായിരുന്നു.
ഞങ്ങളില്‍ ഏറ്റവും മൂത്തത് മനുവാണ് .
ജിനുവും നന്നായി ഫുഡ്‌ബോള്‍ കളിക്കും .
ഞങ്ങള്‍ കളിക്കുന്ന സ്ഥലത്ത് നിറയെ തെങ്ങും അവിടവിടെയായി കവുങ്ങും ഉണ്ട് .
ഞങ്ങള്‍ കളിക്കുന്നതിനിടയില്‍ മനു ഫുഡ്‌ബോള്‍ മുകളിലോട്ട് അടിച്ചു.
അത് ഒരു കവുങ്ങില്‍ തട്ടി .
കവുങ്ങ് ശക്തിയായി കുലുങ്ങിത്തുടങ്ങി .
അതിന്മേല്‍ ഉണ്ടായിരുന്ന രണ്ട് ഓന്ത് നിലത്ത് വീണു.
ഞങ്ങള്‍ അവയെ കല്ല് എടുത്ത് എറിയാനും തല്ലാനും തുടങ്ങി .
അതില്‍ ഒരു ഓന്ത് പ്രാണരക്ഷാര്‍ഥം ഓടി മറ്റൊരു മരത്തില്‍ കയറി രക്ഷപ്പെട്ടു .
മറ്റേ ഓന്തിന് അതിന് കഴിഞ്ഞില്ല.
ഞങ്ങള്‍ അതിനെ ശരിക്കും ഉപദ്രവിച്ചു.
എല്ലാവര്‍ക്കും നല്ല രസം .
അതിനെ കല്ലെടുത്ത് എറിയാനും വടികൊണ്ട് അടിക്കാനും എല്ലാവരും മുന്‍പന്തിയിലായിരുന്നു.
അങ്ങനെ അതിന്റെ ശരീരത്തില്‍ നിന്ന് ചെറിയ തോതില്‍ ചോര വരാന്‍ തുടങ്ങി .
അത് ഒരു മാതിരി പരാക്രമം കാണിച്ചു.
ആ കാഴ്ച ഞങ്ങള്‍ക്ക് ആവേശം പകര്‍ന്നു.
നിലത്ത് രണ്ടുമൂന്നുവട്ടം കറങ്ങുകയും അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങുകയും ചെയ്തു.
ഇതും ഞങ്ങള്‍ക്ക് രസം പകര്‍ന്നു.
പിന്നീട് അത് നിന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ അത് എന്റേയും കൂട്ടുകാരന്‍ അനിയുടേയും നേര്‍ക്ക് ഓടിവന്നു.
ഞങ്ങള്‍ അവിടെ നിന്ന് ഓടി.
പക്ഷെ അത് ഓടിവന്ന് കൂട്ടുകാരന്‍ അനിയുടെ പാന്‍സിന്റെ ഉള്ളിലേക്ക് കയറി.
അവന്റെ മുഖം വല്ലാതെ വിളറി .
എല്ലാവരും പെട്ടെന്ന് നിന്നു.
അപ്പോഴേക്കും അവന്‍ കരയാന്‍ തുടങ്ങി .
പേടി കാരണം ഞങ്ങളാരും അവന്റെ അടുത്തേക്ക് പോയില്ല.
എങ്കിലും ഞങ്ങള്‍ അകലെ നിന്ന് ആ കാഴ്ച കണ്ട് ചിരിച്ചു.
അതും ഞങ്ങള്‍ക്ക് രസകരമായിരുന്നു.
അതായത് ഓന്ത് അവന്റെ മേല്‍ ഓടുന്നതും അവന്റെ പരാക്രമവും !
അനിയുടെ നിലവിളികേട്ട് അടുത്ത വീട്ടിലെ ചേട്ടന്മാര്‍ ഓടിവന്നു.
അതില്‍ മുത്തു എന്ന ചേട്ടന്‍ വന്ന് പേന്റ്സ് അഴിച്ച് ഓന്തിനെ പുറത്തെടുത്തു.
ഭയം കാരണം അനിക്ക് കുറച്ചു നേരത്തേക്ക് മിണ്ടാന്‍ കഴിഞ്ഞില്ല.
ഒരു ഗ്ലാസ് വെള്ളം കുടിച്ചപ്പോള്‍ ആള്‍ ഒരു വിധം ഉഷാറായി.
പിന്നീട് അവന്റ് പേടി മാറി .
മുത്തു എന്ന ചേട്ടന്‍ ഓന്തിനെ അതിന്റെ പാട്ടിന് വിട്ടു .
അത് ഒരു വിധത്തില്‍ രക്ഷപ്പെട്ടു.
അങ്ങനെ രക്ഷപ്പെടുന്നതിനിടയില്‍ ആരോ അതിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു.
അപ്പോള്‍ മുത്തുച്ചേട്ടന്‍ തടഞ്ഞു ,
അങ്ങനെ ആ ഓന്ത് രക്ഷപ്പെട്ടു.
തുടര്‍ന്ന് മുത്തുച്ചേട്ടന്‍ കാര്യങ്ങള്‍ ഞങളില്‍ നിന്ന് ചോദിച്ചു മനസ്സിലാക്കി.
അതിനുശേഷം ചേട്ടന്‍ പറഞ്ഞു.
“ ഇത്തരം ശീലം നല്ലതല്ല. മറ്റുള്ള ജീവികളെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുക എന്നത് ഒരു തരത്തിലുള്ള
മനോരോഗമാണ് . ഇതിനെ സാഡിസം എന്നാണ് പറയുക . ആരാണ് നിങ്ങള്‍ക്ക് അതിനെ ഉപദ്രവിക്കാന്‍
അധികാരം തന്നത് ? നിങ്ങളെപ്പോലെ അതിനും ഈ ലോകത്തില്‍ ജിവിക്കാന്‍ അധികാരം ഇല്ലേ .നിങ്ങള്‍
ഓന്തിനോട് കാണിച്ചതുപോലെ തന്നെയാണ് നിങ്ങളുടെ കൂടുകാരനായ അനിക്ക് അപകടം പറ്റിയപ്പോള്‍
കാണിച്ചത് . സുഹൃത്തിനെ സഹായിക്കുന്നതിനു പകരം അവന്റെ വിഷമത്തില്‍ നിങ്ങള്‍ രസിച്ചു. അത്
ശരിയാണോ ? ഓന്തിനെ ഉപദ്രവിക്കാന്‍ അനിയും മുന്‍പന്തിയിലുണ്ടായിരുന്നു.പക്ഷെ , അനിക്ക് പ്രശ്നം
നേരിട്ടപ്പോള്‍ - മറ്റുള്ള വര്‍ അത് കണ്ട് ചിരിച്ചപ്പോള്‍ - അനിയുടെ പ്രതികരണം എന്തായിരിക്കും ? അവന്റെ
മനസ്സിലെ വിഷമം ഊഹിച്ചു നോക്കൂ . അനിയുടെ സ്ഥാനത്ത് നിങ്ങളാണെങ്കിലോ ? “
ഇതു കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങള്‍ ചെയ്ത തെറ്റ് മനസ്സിലായി.
അതില്‍പ്പിന്നെ ഞങ്ങള്‍ കിളികളേയും മറ്റുജീവികളേയും കല്ലെടുത്ത് ഏറിഞ്ഞ് ഉപദ്രവിക്കുന്ന ശീലം നിറുത്തി.
മറ്റുകൂട്ടുകാര്‍ ആരെങ്കിലും ജീവികളെ ഉപദ്രവിക്കുന്നതു കണ്ടാല്‍ അവരെ പറഞ്ഞു മനസ്സിലാക്കാനും ഞങ്ങള്‍
തീരുമാനമെടുത്തു.
തയ്യാറാക്കിയത് :
സനീഷ് .എം.എസ് , 8.സി , KNMVHSS .VATANAPPALLY

Thursday, 10 July 2008
സയന്‍സ് ക്ലബ്ബ് ഭാരവാഹികള്‍
പ്രസിഡണ്ട് : ഫാഹിം .പി.വൈ 10 ബി
സെക്രട്ടറി : ലദീത : വി.എച്ച് 9 ബി
ഖജാന്‍ജി : (1) കിരണ്‍ .പി.ജി 10 ഡി
( 2) ശ്രുതി .കെ.എസ് 9 എഫ്
പത്രാധിപര്‍ : നഫ്‌ല മുഹമ്മദ് 10 ഡി
സഹപത്രാധിപന്മാര്‍ : ശരത് രാജ് 10 ഡി
: സ്വാലിഹ അബ്ദ്ഉള്ള 9 ബ്ബി
സെക്രട്ടറി : ലദീത : വി.എച്ച് 9 ബി
ഖജാന്‍ജി : (1) കിരണ്‍ .പി.ജി 10 ഡി
( 2) ശ്രുതി .കെ.എസ് 9 എഫ്
പത്രാധിപര്‍ : നഫ്‌ല മുഹമ്മദ് 10 ഡി
സഹപത്രാധിപന്മാര്‍ : ശരത് രാജ് 10 ഡി
: സ്വാലിഹ അബ്ദ്ഉള്ള 9 ബ്ബി
Tuesday, 8 July 2008
സ്ക്കുള് സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രബന്ധ മത്സരം നടത്തുന്നു.
വിഷയം : ഊര്‍ജ്ജപ്രതിസന്ധി :- കാരണങ്ങളും പരിഹാരങ്ങളും .
രചനകള്‍ ജൂലൈ 18 ന് മുമ്പായി ലഭിക്കേണ്ടതാണ്

Friday, 4 July 2008
സ്കൂള്‍ ഐ.ടി കോര്‍ണര്‍ അറിയിപ്പ്
സ്കൂള്‍ ഐ.ടി .കോര്‍ണറിന്റെ നേതൃത്വത്തില്‍ X paint ല്‍ ചിത്രരചനാമത്സരം നടത്തുന്നു . പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പേര് നല്‍കേണ്ടതാണ്
Monday, 30 June 2008
ക്വിസ് മത്സര വിജയികള്‍
KNMVHSS VATANAPPALLY
സ്കൂള്‍ ഐ.ടി കോര്‍ണര്‍ നടത്തിയ ക്വിസ് മത്സരത്തില്‍
ഒന്നാം സ്ഥാനം നേടിയത് : ഷിഫ .പി.എച്ച് (X.A)

രണ്ടാം സ്ഥാനം നേടിയത് : Roshid.P.A (IX.D)

Monday, 23 June 2008
കമലാ നെഹറു സ്കൂള്‍ .ഐ.ടി കോര്‍ണര്‍ ഭാരവാഹികള്‍
പ്രസിഡണ്ട് : സ്നേഹ തിലകന്‍ .വി ( 9 E)
സെക്രട്ടറി : Abdul Majeed .P.S ( 10.D )
ക്ലാസ് പ്രതിനിധികള്‍
Std: VIII , Nishad .E.A VIII.A
Std IX , Ramees .k.A IX.A
Std X , Mohamed P.A X.A
സെക്രട്ടറി : Abdul Majeed .P.S ( 10.D )
ക്ലാസ് പ്രതിനിധികള്‍
Std: VIII , Nishad .E.A VIII.A
Std IX , Ramees .k.A IX.A
Std X , Mohamed P.A X.A
Wednesday, 18 June 2008
ക്വിസ് മത്സരം നടത്തുന്നു
സ്കൂള്‍ ഐ.ടി . കോര്‍ണറിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ പേരുകള്‍ നല്‍കേണ്ടതാണെന്ന് അറിയിക്കുന്നു.
Monday, 16 June 2008
നിയമവീഥിയിലൂടെ ഫസിയക്ക് എല്ലാ വിഷയത്തിലും എ പ്ലസ്
വാടാനപ്പള്ളി : എസ് .എസ്.എല്‍.സി പരീക്ഷയില്‍ സ്കൂള്‍ യുവജനോത്സവ വിജയിക്കുള്ള ഗ്രേസ് മാര്‍ക്ക് നിഷേധിക്കപ്പെട്ട കുട്ടിക്ക് അഭ്യര്‍ത്ഥനയെതുടര്‍ന്ന് ഗ്രേസ് മാര്‍ക്ക് ലഭിച്ചതോടെ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നതവിജയം
തൃത്തല്ലൂര്‍ കമലാനെഹറു സ്കൂള്‍ വിദ്യാര്‍ത്ഥി തൃത്തല്ലൂര്‍ കറപ്പം വീട്ടില്‍ അഷറഫിന്റെ മകള്‍ ഫസിയയ്ക്കാണ് പരീക്ഷാഭവനില്‍ നല്‍കിയ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ മികച്ചവിജയം നേടാനായത് .
ആദ്യഫലം വന്നപ്പോള്‍ ഫസിയക്ക് സോഷ്യല്‍ സയന്‍സിലും ഇംഗ്ലീഷിലും എ ഗ്രേഡും മറ്റുള്ള എട്ടുവിഷയത്തില്‍ എ പ്ലസ്സുമാണ് രേഖപ്പെടുത്തിയിരുന്നത് .എന്നാല്‍ കേരള സ്കൂള്‍ കലോത്സവത്തിന്റെ സംസ്ഥാന മത്സരത്തില്‍ ഫസിയ ഉന്നത വിജയം നേടിയിരുന്നു.ഇതിന് ഗ്രേസ് മാര്‍ക്ക് നേരത്തെ അനുവദിച്ചിരുന്നില്ല.
പത്രവാര്‍ത്ത

Sunday, 8 June 2008
Std:VIII Physics അളവുകള്‍ യൂണിറ്റുകള്‍
1.കൂട്ടത്തില്‍ പെടാത്തതിനെ കണ്ടുപിടിക്കുക . കാരണവും വ്യക്തമാക്കുക
a) സെ.മി, മീറ്റര്‍ , കി.മി, പ്രകാശവര്‍ഷം
b) പ്രകാശവര്‍ഷം , അസ്‌ട്രോണമിക്കല്‍ യൂണിറ്റ് , കിലോമീറ്റര്‍
2.താഴെപറയുന്നവ കണ്ടെത്തുന്നതെങ്ങനെ ?
a) ഒരു ചെറിയ ബോളിന്റെ വ്യാസം
b) വളഞ്ഞ വരയുടെ നീളം
c) ഒരു കനം കുറഞ്ഞ ചെമ്പു കമ്പിയുടെ വണ്ണം
d)ഒരു ഇലയുടെ പ്രതല വിസ്തീര്‍ണ്ണം
e) ഒരു ചെറിയ കല്ലിന്റെ വ്യാപതം
d) ഒരു അമ്പതുപൈസാ നാണയത്തിന്റെ കനം
3. മുഹമ്മദിന്റെ കടയിലെ ഒരു കിലോ വെളിച്ചെണ്ണക്ക് 60 രൂപ . റാഫിയുടെ കടയില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് 60 രൂപ .ഏത് കടയില്‍ നിന്ന് വെളിച്ചെണ്ണ വാങ്ങുന്നതാണ് ലാഭം ? എന്തുകൊണ്ട്
4.അളക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?

Thursday, 5 June 2008
സ്കൂളില്‍ വിജയോത്സവം നടന്നു
പത്താം ക്ലാസ് പാസ്സായ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളേയും ഉള്‍പ്പെടുത്തി സ്കൂളിലെ പൊതു അങ്കണത്തില്‍ വെച്ച് വിജയോത്സവം നടത്തി.പ്രസ്തുതചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഡോളിടീച്ചര്‍ , പി.ടി.എ . പ്രസിഡണ്ട് ശ്രീ .സി.ബി.സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ ശ്രീ ഹനീഫ ,ശ്രീമതി സുധ ടീച്ചര്‍ ,ശ്രീമതി രാജലക്ഷി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഏറെ പുതുമ ഉള്‍ക്കൊണ്ട ഈ പരിപാടി വിദ്യാര്‍ത്ഥികള്‍ കയ്യടിയോടെ സ്വീകരിച്ചു.
Friday, 30 May 2008
പരിസ്ഥിതിതിദിന പ്രതിജ്ഞ: ( ഇത് ജൂണ്‍ -5 ന് സ്കൂളില്‍ അവതരിപ്പിക്കാനുള്ളതാണ് )
ഈ വിദ്യാലയവര്‍ഷം മുതല്‍ ഞാന്‍ എന്റെ സ്കൂളും പരിസരവും ഹരിതവും വിമലവുമായി സൂക്ഷിക്കുമെന്നും ഭൂമിയുടെയും അതിലെ സകല ജീവജാലങ്ങളുടേയും നിലനില്പിനെ ബാധിക്കുന്ന യാതൊന്നും ഞാന്‍ ചെയ്യില്ലെന്നും എന്റെ ശീലങ്ങള്‍ അത്തരത്തിലാണെങ്കില്‍ ഞാനത് മാറ്റുമെന്നും ഈ പരിസ്ഥിതിദിനത്തില്‍ ഭൂമിയേയും അതിന്റെ അവകാശീകളായ അനന്തകോടി ജീവജാലങ്ങളേയും മുന്‍നിര്‍ത്തി പ്രതിജ്ഞ ചെയ്തുകൊള്ളൂന്നു.
Tuesday, 15 January 2008
സ്കൂള്‍ കലോത്സവം : കമലാ നെഹറു ഹൈസ്കൂലിന് അഭിമാനാര്‍ഹമായ നേട്ടം !!!
നാല്പത്തി എട്ടാമത് കേരള സ്കൂള്‍ കലോത്സവത്തില്‍ കമലാനെഹറു ഹൈസ്ക്കൂള്‍ നാല് എ ഗ്രേഡും ഒരു ബി ഗ്രേഡും കരസ്ഥമാക്കി.
1.അറബി ക്വിസ് , എ ഗ്രേഡ് -- ഷിഫ .പി.എച്ച്
2.അറബി വിവര്‍ത്തനം , എ ഗ്രേഡ് -- ഷിഫ .പി.എച്ച്
3.അറബി സംഭാഷണം -- ബി ഗ്രേഡ് --ഷിഫ .പി.എച്ച്
4.നിഘണ്ടു നിര്‍മ്മാണം -- എ ഗ്രേഡ് -- ഫസിയ .കെ.എ
5.പദപ്പയറ്റ്---എ ഗ്രേഡ് -- ഫസിയ .കെ.എ
6.അറബി -സംഭാഷണം -- നിമ്മി നാസര്‍
എ ഗ്രേഡ് ലഭിച്ചവര്‍ക്ക്
30 മാര്‍ക്കും ബി ഗ്രേഡ് ലഭിച്ചവര്‍ക്ക് 24 മാര്‍ക്കും പത്താംക്ലാസിലെ പൊതുപരീക്ഷയ്ക്ക് ലഭിക്കുന്നതാണ്

Saturday, 12 January 2008
തൃത്തല്ലൂര്‍ കമലാ നെഹറു ഹൈസ്ക്കൂളില്‍ ആരോഗ്യമേള
നാട്ടിക നിയോജക മണ്ഡലം ആരോഗ്യമേള ഇന്ന് തൃത്തല്ലൂര്‍ കമലാ നെഹറു ഹൈസ്ക്കൂളില്‍ എട്ടരയ്ക്ക് സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്യും.
അലോപ്പതി , ആയുര്‍വ്വേദം , ഹോമിയോ വിഭാഗങ്ങളിലായി ഡോക്ടര്‍മാര്‍ പരിശോധന നടത്തും . എട്ടര മുതല്‍ ഒരുമണിവരെയാണ് പരിശോധന .
ഇന്ന് രക്തദാനം , പ്രമേഹം , ആസ്മ , പകര്‍ച്ചവ്യാധികള്‍ എന്നിവയിലും ഞായറാഴ്ച റോഡപകടങ്ങള്‍ , സ്വാന്തന ചികിത്സ , എയ്‌ഡ്‌സ് എന്നിവയിലും സെമിനാറുകള്‍ നടക്കും .
ആരോഗ്യ പ്രദര്‍ശനം , ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും .
ജുബിലി മിഷന്‍ മെഡിയ്ക്കല്‍ കോളേജ് , ജില്ല ആരോഗ്യകേന്ദ്രം , ആയുര്‍വ്വേദം ,ഹോമിയോ തുടങ്ങിയ വിഭാഗങ്ങളാണ് മേളയില്‍ സഹകരിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ പി.വി. രവീന്ദ്രന്‍ , സൂപ്രണ്ട് ഡോക്ടര്‍ എ.എസ് സുരേന്ദ്രന്‍ , ഡോക്ടര്‍ എന്‍.എ. മാഹിര്‍ എന്നിവര്‍ അറിയിച്ചു.
മനോരമ വാര്‍ത്ത 12/1/2008

Subscribe to:
Posts (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone