കേരളത്തില്‍ നിന്ന് പടിഞ്ഞാറ് അറബിക്കടലില്‍ അല്പം ഉള്ളിലേക്ക് മാറി കടലാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന 30 ചെറുദ്വീപുകള്‍ ചേര്‍ന്നതാണ് ലക്ഷദ്വീപ് .അതില്‍ ആള്‍താമസം ഉള്ളത് പത്തുദ്വീപുകളിലാണ് .അതില്‍ മൂന്നുനാലുകേന്ദ്രങ്ങള് ടൂറിസ്റ്റ് കേന്ദ്രങ്ങളായി തിരിച്ചിരിക്കുന്നു.ടുറിസ്റ്റുകളുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു ദ്വീപാണ് ബങ്ങാരം ദ്വീപ് .ലക്ഷദ്വീപിന്റെ തലസ്ഥാനം കവറത്തിയാണ് . ഏറ്റവും വലിയ ദ്വീപ് ആന്ത്രോത്താണ് .ടൂറിസം മേഖലയില്‍ പ്രധാന ശ്രദ്ധ ആകര്‍ഷിക്കുന്നത് പ്രകൃതിയോടിണങ്ങി നില്ക്കുന്ന കടലാണ് . ആ കടലിന്റെ പ്രത്യേകത അടിഭാഗം തെളിഞ്ഞ് കാണാന്‍ കഴിയുമെന്നതാണ് .പാല് നിറമുള്ള മണ്ണിനുമുകളില്‍ പവിഴപ്പുറ്റുകളും മുത്തുകളും ശംഖുകളും കവിടികളും അവിടത്തെ പ്രധാന ആകര്‍ഷണീയമായ കാഴ്ചയാണ് .കടല്‍ത്തിരകളില്‍ , പാറക്കൂട്ടങ്ങളും ഇടതിങ്ങി നില്ക്കുന്ന തെങ്ങുകളും വളരേ ആകഷണീയത വഹിക്കുന്നു.
ലക്ഷദ്വീപിലെ പ്രധാന ഭാഷ ജെസിരിയാണ് .സംസ്കാരം തികച്ചും കേരള രീതിയില്‍ തന്നെയാണ് . ആഹാരം കേരള ആഹാരരീതിക്കു പുറമേ വലിയ മത്സ്യങ്ങള്‍ ഉപ്പുപുരട്ടി ചൂടാക്കിപൊടിച്ച് പലവിധ വിഭവങ്ങളും ഉണ്ടാക്കുന്നു. ബക്രീദിനും ഈദുല്‍ ഫിത്തറിനും പുറമേ ലക്ഷദ്വീപുകാരുടെ പ്രധാന ഉത്സവമാണ് ‘കടല്‍ ബുധനാഴ്ച’ .ലക്ഷദ്വീപിലെ ജനങ്ങളെല്ലാം ഒരുമിച്ച് കടലില്‍ കുളിക്കുന്ന ദിവസമാണ് അന്ന്.
ആരാധനാലയങ്ങള്‍ തികച്ചും മുസ്ലീം പള്ളികളാണ് .കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കും ടൂറിസ്റ്റുകള്‍ക്കുമായി ഓരോ ദ്വീപിലും ചെറിയ അമ്പലങ്ങള്‍ സ്ഥിതിചെയ്യുന്നു. അവിടത്തെ മുഖ്യതൊഴില്‍ മത്സ്യബന്ധനമാണ് .ഗതാഗതം കൂടുതലായി കപ്പല്‍ മാര്‍ഗ്ഗത്തിലൂടെയാണ്. നാടിന്റെ സുരക്ഷക്കായി പട്ടാള ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്നു.
തയ്യാറാക്കിയത് : നൌഷാദ് .കെ ,കദിയം മാട ഹൌസ് ,പി.ഒ.യു.ടി ഓഫ് ലക്ഷ്വദ്വീപ് , ആന്ത്രോത്ത്
(കൂട്ടുകാരേ,
നമ്മുടെ സ്കൂളില്‍ ലക്ഷദ്വീപില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട് എന്ന കാര്യം ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും . അതുകൊണ്ടുതന്നെ ആ കുട്ടി വഴി അവിടുത്തെ വിശേഷങ്ങള്‍ അറിയുക എന്നുവെച്ചാല്‍ അത് കൌതുകകരമല്ലേ . പത്താം ക്ലാസ് ഇ യില്‍ പഠിക്കുന്ന ,ലക്ഷദ്വീപില്‍ നിന്നുള്ള കുട്ടിയായ നൌഷാദ് .കെ എഴുതിയ ലക്ഷദ്വീപ് വിശേഷങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത് .)
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
4 comments:
ലക്ഷദ്വീപിനെക്കുറിച്ചുള്ള വിവരണം നന്നായിരിക്കുന്നു.
കുട്ടികള്‍ പഠനത്തിന്റെ ഭാഗമായി ബ്ലോഗെഴുതുകയാണല്ലേ... വളരെ നല്ലത്.
ചിത്രകാരന്റെ ആശംസകള്‍.
കേരള ബ്ലോഗ് അക്കാദമിയുടെ ലിങ്കു കൂടി തരാം.
മലയാളം ബ്ലോഗുകളെക്കുറിച്ചുള്ള സംശയ നിവൃത്തിക്ക് ഉപകരിച്ചേക്കും.ബ്ലോഗ് സംശയങ്ങള്‍ക്കുള്ള സഹായി
കേരള ബ്ലോഗ് അക്കാദമി
സ്കൂളുകളില്‍ നിന്ന് ഇത്തരം സര്‍ഗ്ഗാത്മക സംരംഭങ്ങള്‍ ഉണ്ടായിക്കാണുന്നതില് അതിയായ സന്തോഷം. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അധ്യാപര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്റെ ആശംസകള്‍.
this is a very fine attempt. pls introduce http://lakshadweepisland.blogspot.com/
പഠിക്കുന്ന കാലത്ത് ലക്ഷദ്വീപില്‍ നിന്നുള്ള ഒരു കൂട്ടുകാരന് എനിക്കും ഉണ്ടായിരുന്നു.അവധി കഴിഞ്ഞു വരുമ്പോള്‍ പലതരം മീന്‍ ഉണക്കിയത് കൊണ്ട് വന്നു തരുമായിരുന്നു.കുറിപ്പ് നന്നായി.
കമലാ നെഹ്രു മെമ്മോറിയല്‍ സ്കൂളിലെ കമ്പ്യൂട്ടര്‍ ക്ലബ്ബിന് ആശംസകള്‍ !
Post a Comment