നട്ടു ഞാന്‍ വീട്ടില്‍ ഒരു മരം
നട്ടു ഞാന്‍ മനസ്സില്‍ ഒരു മരം
നല്കി ഞാന്‍ തൈക്കൊരു വളം
നല്കി തൈ എനിക്കൊരു തണല്‍
എന്‍ മരം എനിക്കൊരു കൂട്ടുകാരനായ്
അവനു ഞാനൊരുറ്റതോഴനായ്
ഒരു നാള് ഊഴിയില്‍ നിന്നുമുയര്ന്നവന്
മറുനാള്‍ പന്തലായ് തണലുമായ്
ഇന്നുമവന് നില്പുണ്ട് അവിടെ
എനിക്കു താങ്ങും തണലുമായ്
തയ്യാറാക്കിയത് : രേഷ്മ.വി.ആര്
Standard :VIII.E
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
5 comments:
ഒരു മരം
ഒരു തണല്‍...
രേഷ്മ, നന്നായിട്ടുണ്ട്. ഇനിയും എഴുതുക.
ആശംസകള്‍.
രേഷ്മ,നല്ല കവിത, ഇനിയും എഴുതുക.
ഓ എന്‍ വി യുടെ ഒരു തൈ നടുമ്പോള്‍ എന്ന കവിത വായിച്ചിട്ടുണ്ടോ ?
വായിച്ചിട്ടില്ലെങ്കില്‍ കുറച്ച് വരികള്‍ താഴെ കൊടുക്കുന്നു.
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നു !
നടു നിവര്ക്കാനൊരു
കുളുര് നിഴല്‍ നടുന്നു.
പകലുറക്കത്തിനൊരു
മലര്വിരി നടുന്നു.
മണ്ണിലും വിണ്ണിന്റെ
മാറിലെച്ചാന്തുതൊ-
ട്ടഞ്ജനമിടുന്നു.
ഒരു വസന്തത്തിനു
വളര്‍പന്തല്‍ കെട്ടുവാന്‍
ഒരു കാല് നടുന്നു.
ആയിരം പാത്രത്തിലാത്മഗന്ധം പകര്-
ന്നാടുമൃതുകന്യയുടെ
യാര്‍ദ്രത നടുന്നു.
എട്ടിലെ രേഷ്മ ക്കുട്ടിക്ക് ഈ ഏട്ടന്റെ ഒരു വലിയ പൊട്ട്..........
ഇടിവെട്ട്.... ഇനിയും പോരട്ട്...
ആശംസകള്‍....
നന്ദി ശ്രീ രാമചന്ദ്രന് വെട്ടിക്കാട്ട് , ശ്രീ മുസാഫിര്‍,ശ്രീ പകല്‍കിനാവന്‍
പ്രോത്സാഹനത്തിനും ആശംസകള്‍ക്കും നന്ദി.
രേഷ്മ മോളേ സുപർ ആയിട്ടുണ്ട്
Post a Comment