സ്കൂളിലെ ടൂറിസം ക്ലബ്ബിന്റേയും പ്രോഡക്ഷന്‍ കം ട്രെയിനിംഗ് സെന്ററിന്റേയും ഈ വര്‍ഷത്തെ അക്കാദമിക് ഉദ്ഘാടനം നടന്നു. വേദിയില്‍ തുകിലുണര്‍ത്തുപാട്ട് അവതരിപ്പിച്ചു,
കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് ടൂറിസം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ നാടന്‍പാട്ട് കുട്ടികള്‍ക്ക് രസകരമായി.
പ്രിന്‍സിപ്പല്‍ ഡോളി കുര്യന് , ടൂറിസം ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍ കെ.വി അലിഷ , അക്കാദമിക് ഹെഡ് കെ.വി റോഷ്നി എന്നിവര്‍ പ്രസംഗിച്ചു.
നാടന്‍ കലകളും ടുറിസവും എന്ന വിഷയത്തില്‍ ബിജോയ് വര്‍ഗ്ഗീസ് മാഷ് ക്ലാസെടുത്തു.
ഈ അദ്ധ്യയന വര്‍ഷം മുതല്‍ എല്ലാ മാസവും ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാടന്‍ കലാ മേളകള്‍ അവതരിപ്പിക്കുമെന്ന് ടൂറിസം ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍ കെ.വി അലിഷ ടീച്ചര്‍ പറഞ്ഞു,
ചടങ്ങിന് സന്തോഷ് മാസ്റ്റര്‍ , സുരേഷ് മാസ്റ്റര്‍ , വിമജ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
1 comment:
നിങ്ങളുടെ സ്കൂളില്‍ ടൂറിസം ക്ലബ്ബ് ഉദ്ഘാടനം ചെയ്തപ്പോള്‍ നാടന്‍ കലയെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാനുതകുന്ന പരിപാടികള്‍ ഉള്‍പ്പെടുത്തിയത് ഉചിതമായി. നമ്മുടെ നാട്ടില്‍ ടൂറിസം വളരുന്നതിനൊപ്പം നാട്ടിന്‍പുറത്തിന്റെ നന്മ നിലനിര്‍ത്തുകയും ചെയ്യണം.ചങ്ങനാശ്ശേരിയില്‍ ഈയിടെ അന്തരിച്ച നാടന്‍ പാട്ടുകാരി മറിയാമ്മച്ചേടത്തിയെക്കുറിച്ച് കുട്ടികള്‍ കേട്ടിട്ടുണ്ടാവുമല്ലോ. എസ്.ബി കോളജിലെ(ചങ്ങനാശ്ശേരി) തൂപ്പുകാരി, മലയാളം എം.എ ക്കാര്‍ക്ക് നാടന്‍ കലയെക്കുറിച്ചു ക്ലാസെടുത്തതും മറ്റും. നല്ല കലാകാരിക്ക് അതിനു കഴിഞ്ഞു.ടൂറിസം ക്ലബ്ബിന്റെ അടുത്ത മീറ്റിങ്ങില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാമോ?
Post a Comment