പുതിയ പാഠം !!
അന്ന് ഒരു ഞായറാഴ്ചയായിരുന്നു.
ഞങ്ങള്‍ എന്റെ കൂട്ടുകാരനായ മനുവിന്റെ വീട്ടില്‍ ഫുഡ്‌ബോള്‍ കളിക്കുകയായിരുന്നു.
ഞങ്ങളില്‍ ഏറ്റവും മൂത്തത് മനുവാണ് .
ജിനുവും നന്നായി ഫുഡ്‌ബോള്‍ കളിക്കും .
ഞങ്ങള്‍ കളിക്കുന്ന സ്ഥലത്ത് നിറയെ തെങ്ങും അവിടവിടെയായി കവുങ്ങും ഉണ്ട് .
ഞങ്ങള്‍ കളിക്കുന്നതിനിടയില്‍ മനു ഫുഡ്‌ബോള്‍ മുകളിലോട്ട് അടിച്ചു.
അത് ഒരു കവുങ്ങില്‍ തട്ടി .
കവുങ്ങ് ശക്തിയായി കുലുങ്ങിത്തുടങ്ങി .
അതിന്മേല്‍ ഉണ്ടായിരുന്ന രണ്ട് ഓന്ത് നിലത്ത് വീണു.
ഞങ്ങള്‍ അവയെ കല്ല് എടുത്ത് എറിയാനും തല്ലാനും തുടങ്ങി .
അതില്‍ ഒരു ഓന്ത് പ്രാണരക്ഷാര്‍ഥം ഓടി മറ്റൊരു മരത്തില്‍ കയറി രക്ഷപ്പെട്ടു .
മറ്റേ ഓന്തിന് അതിന് കഴിഞ്ഞില്ല.
ഞങ്ങള്‍ അതിനെ ശരിക്കും ഉപദ്രവിച്ചു.
എല്ലാവര്‍ക്കും നല്ല രസം .
അതിനെ കല്ലെടുത്ത് എറിയാനും വടികൊണ്ട് അടിക്കാനും എല്ലാവരും മുന്‍പന്തിയിലായിരുന്നു.
അങ്ങനെ അതിന്റെ ശരീരത്തില്‍ നിന്ന് ചെറിയ തോതില്‍ ചോര വരാന്‍ തുടങ്ങി .
അത് ഒരു മാതിരി പരാക്രമം കാണിച്ചു.
ആ കാഴ്ച ഞങ്ങള്‍ക്ക് ആവേശം പകര്‍ന്നു.
നിലത്ത് രണ്ടുമൂന്നുവട്ടം കറങ്ങുകയും അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങുകയും ചെയ്തു.
ഇതും ഞങ്ങള്‍ക്ക് രസം പകര്‍ന്നു.
പിന്നീട് അത് നിന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ അത് എന്റേയും കൂട്ടുകാരന്‍ അനിയുടേയും നേര്‍ക്ക് ഓടിവന്നു.
ഞങ്ങള്‍ അവിടെ നിന്ന് ഓടി.
പക്ഷെ അത് ഓടിവന്ന് കൂട്ടുകാരന്‍ അനിയുടെ പാന്‍സിന്റെ ഉള്ളിലേക്ക് കയറി.
അവന്റെ മുഖം വല്ലാതെ വിളറി .
എല്ലാവരും പെട്ടെന്ന് നിന്നു.
അപ്പോഴേക്കും അവന്‍ കരയാന്‍ തുടങ്ങി .
പേടി കാരണം ഞങ്ങളാരും അവന്റെ അടുത്തേക്ക് പോയില്ല.
എങ്കിലും ഞങ്ങള്‍ അകലെ നിന്ന് ആ കാഴ്ച കണ്ട് ചിരിച്ചു.
അതും ഞങ്ങള്‍ക്ക് രസകരമായിരുന്നു.
അതായത് ഓന്ത് അവന്റെ മേല്‍ ഓടുന്നതും അവന്റെ പരാക്രമവും !
അനിയുടെ നിലവിളികേട്ട് അടുത്ത വീട്ടിലെ ചേട്ടന്മാര്‍ ഓടിവന്നു.
അതില്‍ മുത്തു എന്ന ചേട്ടന്‍ വന്ന് പേന്റ്സ് അഴിച്ച് ഓന്തിനെ പുറത്തെടുത്തു.
ഭയം കാരണം അനിക്ക് കുറച്ചു നേരത്തേക്ക് മിണ്ടാന്‍ കഴിഞ്ഞില്ല.
ഒരു ഗ്ലാസ് വെള്ളം കുടിച്ചപ്പോള്‍ ആള്‍ ഒരു വിധം ഉഷാറായി.
പിന്നീട് അവന്റ് പേടി മാറി .
മുത്തു എന്ന ചേട്ടന്‍ ഓന്തിനെ അതിന്റെ പാട്ടിന് വിട്ടു .
അത് ഒരു വിധത്തില്‍ രക്ഷപ്പെട്ടു.
അങ്ങനെ രക്ഷപ്പെടുന്നതിനിടയില്‍ ആരോ അതിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു.
അപ്പോള്‍ മുത്തുച്ചേട്ടന്‍ തടഞ്ഞു ,
അങ്ങനെ ആ ഓന്ത് രക്ഷപ്പെട്ടു.
തുടര്‍ന്ന് മുത്തുച്ചേട്ടന്‍ കാര്യങ്ങള്‍ ഞങളില്‍ നിന്ന് ചോദിച്ചു മനസ്സിലാക്കി.
അതിനുശേഷം ചേട്ടന്‍ പറഞ്ഞു.
“ ഇത്തരം ശീലം നല്ലതല്ല. മറ്റുള്ള ജീവികളെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുക എന്നത് ഒരു തരത്തിലുള്ള
മനോരോഗമാണ് . ഇതിനെ സാഡിസം എന്നാണ് പറയുക . ആരാണ് നിങ്ങള്‍ക്ക് അതിനെ ഉപദ്രവിക്കാന്‍
അധികാരം തന്നത് ? നിങ്ങളെപ്പോലെ അതിനും ഈ ലോകത്തില്‍ ജിവിക്കാന്‍ അധികാരം ഇല്ലേ .നിങ്ങള്‍
ഓന്തിനോട് കാണിച്ചതുപോലെ തന്നെയാണ് നിങ്ങളുടെ കൂടുകാരനായ അനിക്ക് അപകടം പറ്റിയപ്പോള്‍
കാണിച്ചത് . സുഹൃത്തിനെ സഹായിക്കുന്നതിനു പകരം അവന്റെ വിഷമത്തില്‍ നിങ്ങള്‍ രസിച്ചു. അത്
ശരിയാണോ ? ഓന്തിനെ ഉപദ്രവിക്കാന്‍ അനിയും മുന്‍പന്തിയിലുണ്ടായിരുന്നു.പക്ഷെ , അനിക്ക് പ്രശ്നം
നേരിട്ടപ്പോള്‍ - മറ്റുള്ള വര്‍ അത് കണ്ട് ചിരിച്ചപ്പോള്‍ - അനിയുടെ പ്രതികരണം എന്തായിരിക്കും ? അവന്റെ
മനസ്സിലെ വിഷമം ഊഹിച്ചു നോക്കൂ . അനിയുടെ സ്ഥാനത്ത് നിങ്ങളാണെങ്കിലോ ? “
ഇതു കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങള്‍ ചെയ്ത തെറ്റ് മനസ്സിലായി.
അതില്‍പ്പിന്നെ ഞങ്ങള്‍ കിളികളേയും മറ്റുജീവികളേയും കല്ലെടുത്ത് ഏറിഞ്ഞ് ഉപദ്രവിക്കുന്ന ശീലം നിറുത്തി.
മറ്റുകൂട്ടുകാര്‍ ആരെങ്കിലും ജീവികളെ ഉപദ്രവിക്കുന്നതു കണ്ടാല്‍ അവരെ പറഞ്ഞു മനസ്സിലാക്കാനും ഞങ്ങള്‍
തീരുമാനമെടുത്തു.
തയ്യാറാക്കിയത് :
സനീഷ് .എം.എസ് , 8.സി , KNMVHSS .VATANAPPALLY
Saturday, 12 July 2008
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
5 comments:
സ്കൂളിലെ വിദ്യാര്‍ത്ത്ഥികളുടെ സര്‍ഗ്ഗാത്മക സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുകയാണ് .
പ്രോത്സാഹിപ്പിക്കുമെന്നു കരുതട്ടെ
നിര്‍ദ്ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു
സനീഷ്, നല്ല എഴുത്ത്. നല്ല തീരുമാനവും. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ഭൂമിയുടെ അവകാശികള്‍’ തേടിപ്പിടിച്ച് വായിക്കുക
സനീഷ്, നല്ല എഴുത്ത്. നല്ല തീരുമാനവും. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ഭൂമിയുടെ അവകാശികള്‍’ തേടിപ്പിടിച്ച് വായിക്കുക
സനീഷ് നന്നായിരിക്കുന്നു. ഇനിയും തുടരുക... ആശംസകള്‍.
ജയകൃഷ്ണന്‍ കാവാലം
Post a Comment