പച്ച ഉടുപ്പ് അണിഞ്ഞവളേ
കുഞ്ഞി ക്കുറുമ്പി കുഞ്ഞിതത്തേ
പച്ച പുതച്ചൊരു മേനിയുമായ്
ഓടി വരിക നീ കുഞ്ഞു തത്തേ
ചുവ ചുവന്നൊരു ചുണ്ടുമായി
ഓടി വരിക നീയെന്‍ കുഞ്ഞുതത്തേ
എന്റെ വീട്ടില്‍ വന്നാല്‍ നിനക്കു ഞാന്‍
പാലും പഴവും നല്കീടാം.
പാലും പഴവും പോരെങ്കില്‍
പച്ചക്കറികളും നല്കീടാം
പച്ച ഉടുപ്പ് അണിഞ്ഞവളേ
കുഞ്ഞു കുറുമ്പി കുഞ്ഞിതത്തേ
തയ്യാറാക്കിയത് :
അനന്തു കൃഷ്ണ .കെ.വി ,VIII.C
6 comments:
നന്നായിട്ടുണ്ട്. ഇനിയും എഴുത്തുക
കവിത നന്നായിരിക്കുന്നു അനന്തു കൃഷ്ണാ... ചിത്രവും നന്നായിട്ടുണ്ട്. ഇനിയുമിനിയും എഴുതുക... അനന്തു കൃഷ്ണനും, അനന്തു കൃഷ്ണനെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും ആശംസകള്‍
വായിച്ചതിനും പ്രോത്സാഹനത്തിനും നന്ദി ശ്രീ ചാളിപ്പാടന്‍
നന്ദി ശ്രീ ജയകൃഷ്ണന് കാവാലം
ആശംസകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി
ആശംസകൾ:)
കവിതയും ചിത്രവും നന്നായി.
ആശംസകള്‍!
നന്നായിരിക്കുന്നു..ഇനിയും എഴുതണേ..
Post a Comment