Wednesday 27 August 2008

ലഹരിയുടെ കരുത്ത്

ഓണത്തിന് ഇനി അധിക നാള്‍ ഇല്ല .അജിത്തിന്റെ അമ്മ അവിടെയുള്ള ഒരു മുതലാളിയുടെ വീട്ടില്‍ ജോലി ചെയ്യുകയാണ് .അപ്പോള്‍ അവിടുത്തെ മുതലാളിയുടെ മകന്‍ വന്ന് അജിത്തിനോട് പറഞ്ഞു ,“വാടാ നമുക്ക് കളിക്കാം “.
ശരി എന്ന് അജിത്ത് പറഞ്ഞു.
സംഗീത് എന്നാണ് മുതലാളിയുടെ മകന്റെ പേര് .
അവന്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ സംഗീത് വിചാരിച്ചു.ഇവന്‍ എന്നേക്കാള്‍ നന്നായി കളിക്കുന്നുണ്ട് .ഞാന്‍ എല്ലാ കളികളിലും തോറ്റുപോകുന്നു.എന്തുചെയ്യുമെന്ന് അവന്‍ ആലോചിച്ചു.അവന്റെ മനസ്സില്‍ ദുഷ്ട ബുദ്ധി തോന്നി. അവന്‍ എങ്ങനെയെങ്കിലും കളിക്കാതിരിക്കണം .എന്നാല്‍ സംഗീത് അജിത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവന് അത് ചെയ്യുവാന്‍ മനസ്സുവന്നില്ല.അവനെക്കാള്‍ എത്ര വലിയനിലയിലാണ് താന്‍ താമസിക്കുന്നത് .സംഗീത് അവന്റെ മുഖത്തേക്ക് വീണ്ടും നോക്കി. കീറിപ്പൊളിഞ്ഞ വസ്ത്രങ്ങള്‍ ,നിഷ്കളങ്കമായ മുഖം കണ്ടാല്‍ അറിയാതെ ആരും നോക്കി നില്‍ക്കും .പിറ്റേന്ന് അജിത്ത് സ്കൂളിലേക്ക് പോകുകയാണ് .സംഗീത് അവന്റെകൂടെയുണ്ട് . അജിത്ത് ധരിച്ചിരിക്കുന്നത് സംഗീതിന്റെ പഴയ വസ്ത്രമാണ് .ക്ലാസില്‍ അവന്‍ ഇരിക്കുമ്പോള്‍ സംഗീത് അറിയാതെ പറഞ്ഞുപോയി ,ഇവന്‍ ഇട്ടിരിക്കുന്നത് എന്റെ പഴയ വസ്ത്രമാണെന്ന് .അജിത്ത് പറഞ്ഞു , ശരിയാണ് എന്റെ അമ്മ ഇവന്റെ വീട്ടില്‍ ജോലിക്ക് പോകുന്നുണ്ട് , അതുകൊണ്ട് ഇവന്റെ പഴയ വസ്ത്രങ്ങള്‍ എനിക്ക് തരുന്നുണ്ട് എന്നു പറഞ്ഞ് അജിത്ത് പഠിക്കുവാന്‍ തുടങ്ങി .ഇതൊക്കെ അജിത്ത് പറഞെങ്കിലും അവന്റെ മനസ്സില്‍ വിഷമം ഉണ്ടായിരുന്നു.പിന്നീട് അവന്‍ വീട്ടിലെത്തി.അവന്‍ അവന്റെ അമ്മയോട് നടന്നതെല്ലാം പറഞ്ഞു.അതിനുശേഷം അവന്‍ വേറെ കാര്യവും ചോദിച്ചു.
“എന്റെ അച്ഛന്‍ എവിടെയാണ് ?”
അവന്റെ അമ്മ പറഞ്ഞു “ അത് എനിക്ക് അറിയില്ല”
എന്നും പറഞ്ഞ് അമ്മ കരയുവാന്‍ തുടങ്ങി.
അജിത്ത് അമ്മയെ സമാധാനിപ്പിച്ചു.
രണ്ടു ദിവസം കഴിഞ്ഞു.

അവന്‍ സ്കൂളിലേക്ക് പോയിരിക്കുകയാണ് .
അടുപ്പില്‍ തീയുണ്ട് .പെട്ടെന്നുവന്ന തലകറക്കം കാരണം അജിത്തിന്റെ അമ്മ കിടക്കുകയാണ്. കത്തുന്ന ഒരു വിറകിന്‍ കഷണം നിലത്തു വീണു.അവിടെ കിടന്നിരുന്ന ഒരു തുണിയുടെ കഷണം നിലത്തേക്ക് വീ‍ണു.അത് കത്തി.അവിടുത്തെ വീടിന്റെ ഓലയും കത്തി.അങ്ങനെ ആ വീടു മുഴുവന്‍ കത്തി.ആളുകള്‍ നോക്കി നില്‍ക്കേ അജിത്തിന്റെ അമ്മ വെന്തുമരിച്ചു. നേരം കടന്നുപോയി.അജിത്ത് സ്കൂളില്‍ നിന്ന് തിരിച്ചുവന്നു.അവന്‍ അവിടെ കണ്ടകാഴ്ച അവന്റ് മാനസിക നിലയെ തെറ്റിച്ചു.അവന്‍ എല്ലാവരേയും വഴക്കു പറയുകയും ഒരു ഭ്രാന്തനെപ്പോലെ പെരുമാറുകയും ചെയ്തു.ഒടുവില്‍ അവന്‍ ശാന്തനായി.
കുറേ നാളുകള്‍ക്കു ശേഷം അവന്‍ തെരുവിലൂടെ നടക്കുകയാണ് .എവിടെ നോക്കിയാലും അമ്മയുടെ മുഖമാണ് അവന്റെ മനസ്സില്‍ തെളിയുന്നത് .അത് അവന്റ് ഭാവിയെ നശിപ്പിച്ചു.
ചില കൂട്ടുകാര്‍ അവനോട് പറഞ്ഞു “ നീ ഈ ബീഡി വലിച്ചു നോക്കൂ”

ചിലര്‍ കള്ളുകുടിക്കാനും ആവശ്യപ്പെട്ടു.
അവന്‍ അവരുടെ ഒപ്പം കൂടി
അവന്‍ ഒരു മുഴുക്കുടിയനായി .
ഒരു ദിവസം അവന്റെ അമ്മ ജോലിചെയ്തിരുന്ന വീട്ടിലെ മുതലാളി വന്നു ചോദിച്ചു
“ നീ എന്താ ഇങ്ങനെ നടക്കുന്നത് :“
അവന്‍ അതിന് മറുപടിയൊന്നും പറയാതെ നടന്നു.
ഒരു ദിവസം അവന്‍ കള്ളും കുടിച്ച് ബീഡിയും കത്തിച്ച് റെയില്‍പ്പാളത്തിലൂടെ നടക്കുകയായിരുന്നു.
അപ്പോള്‍ ഒരുത്തന്‍ വിളിച്ചു പറഞ്ഞു ,“എടോ ട്രെയിന്‍ അവിടെ നില്‍ക്കുകയാണ് “
എന്നാണ് അവന് തോന്നിയത് .
പിന്നെ അവിടെ നടന്ന സംഭവം അപ്രതീക്ഷിതമായിരുന്നു.
അവിടെ ആളുകള്‍ കൂടി.
“ലഹരി തലക്കു പിടിച്ചതാ”

ചിലര്‍ പറഞ്ഞു “ അതേ ചെറുക്കന് വേറെ പണിയൊന്നും കിട്ടിയില്ലേ എന്ന് “
അപ്പോഴേക്കും അജിത്ത് ഈ ലോകത്തോടുതന്നെ വിടപറഞ്ഞിരുന്നു.

തയ്യാറാക്കിയത് : സുദേവ് മാധവന്‍ , X.C

Monday 25 August 2008

രാഷ്ട്രീ‍യം (തുള്ളല്‍ക്കവിത)

രാഷ്ട്രീയത്തിന്‍ കളികള്‍ പലതും
ജനജീവിതമോ ദുരിതം തന്നെ
ഹര്‍ത്താല്‍ ,ബന്ദ് നിറഞ്ഞൊരു നാട്
രാഷ്ടീയത്തില്‍ എന്നും ചര്‍ച്ച
ഒരു ബുക്കിന്റെ പേരില്‍ വാദം
ചര്‍ച്ചകളിന്നും തുടരുകയായി
ഒരു ഭാഗത്തോ രാഷ്ട്രീയക്കാര്‍
മറുഭാഗത്തോ വിദ്യാര്‍ത്ഥികളും
യാത്രക്കിന്നൊരു പഞ്ഞവുമില്ല
ബസ്സുകളെല്ലാം സമരം തന്നെ
ഇനിയൊരു വാദം വന്നാലപ്പോള്‍
ഉടന്‍ തുടങ്ങി ഹര്‍ത്താല്‍ , ബന്ദ്
കടകളെല്ലാം പൂട്ടിയടച്ചാല്‍
ജന ജീവിതമോ ദുരിതം തന്നെ
നമ്മുടെ നാടിത് , എന്തൊരു നാട്
ദുഷ്ട് നിറഞ്ഞൊരു കേരള നാട്
കഷ്ടപ്പാടിനി എങ്ങനെ മാറും
നമ്മുടെ സ്വന്തം കേരള നാട്ടില്‍

( ഈ തുള്ളല്‍ക്കവിത തയ്യാറാക്കിയത് :
സ്നേഹ .കെ.വി , പത്ത് .സി)
( ആശംസകളോടെ വിദ്യാരംഗം ക്ലബ്ബ് , കെ.എന്‍.എം.വി.എച്ച് .എസ് .വാടാനപ്പള്ളി.

Thursday 21 August 2008

ലക്ഷദ്വീപ് വിശേഷങ്ങള്‍

കേരളത്തില്‍ നിന്ന് പടിഞ്ഞാറ് അറബിക്കടലില്‍ അല്പം ഉള്ളിലേക്ക് മാറി കടലാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന 30 ചെറുദ്വീപുകള്‍ ചേര്‍ന്നതാണ് ലക്ഷദ്വീപ് .അതില്‍ ആള്‍താമസം ഉള്ളത് പത്തുദ്വീപുകളിലാണ് .അതില്‍ മൂന്നുനാലുകേന്ദ്രങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളായി തിരിച്ചിരിക്കുന്നു.ടുറിസ്റ്റുകളുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു ദ്വീപാണ് ബങ്ങാരം ദ്വീപ് .ലക്ഷദ്വീപിന്റെ തലസ്ഥാനം കവറത്തിയാണ് . ഏറ്റവും വലിയ ദ്വീപ് ആന്ത്രോത്താണ് .ടൂറിസം മേഖലയില്‍ പ്രധാന ശ്രദ്ധ ആകര്‍ഷിക്കുന്നത് പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന കടലാണ് . ആ കടലിന്റെ പ്രത്യേകത അടിഭാഗം തെളിഞ്ഞ് കാണാന്‍ കഴിയുമെന്നതാണ് .പാല്‍ നിറമുള്ള മണ്ണിനുമുകളില്‍ പവിഴപ്പുറ്റുകളും മുത്തുകളും ശംഖുകളും കവിടികളും അവിടത്തെ പ്രധാന ആകര്‍ഷണീയമായ കാഴ്ചയാണ് .കടല്‍ത്തിരകളില്‍ , പാറക്കൂട്ടങ്ങളും ഇടതിങ്ങി നില്‍ക്കുന്ന തെങ്ങുകളും വളരേ ആകഷണീയത വഹിക്കുന്നു.
ലക്ഷദ്വീപിലെ പ്രധാന ഭാഷ ജെസിരിയാണ് .സംസ്കാരം തികച്ചും കേരള രീതിയില്‍ തന്നെയാണ് . ആഹാരം കേരള ആഹാരരീതിക്കു പുറമേ വലിയ മത്സ്യങ്ങള്‍ ഉപ്പുപുരട്ടി ചൂടാക്കിപൊടിച്ച് പലവിധ വിഭവങ്ങളും ഉണ്ടാക്കുന്നു. ബക്രീദിനും ഈദുല്‍ ഫിത്തറിനും പുറമേ ലക്ഷദ്വീപുകാരുടെ പ്രധാന ഉത്സവമാണ് ‘കടല്‍ ബുധനാഴ്ച’ .ലക്ഷദ്വീപിലെ ജനങ്ങളെല്ലാം ഒരുമിച്ച് കടലില്‍ കുളിക്കുന്ന ദിവസമാണ് അന്ന്.
ആരാധനാലയങ്ങള്‍ തികച്ചും മുസ്ലീം പള്ളികളാണ് .കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കും ടൂറിസ്റ്റുകള്‍ക്കുമായി ഓരോ ദ്വീപിലും ചെറിയ അമ്പലങ്ങള്‍ സ്ഥിതിചെയ്യുന്നു. അവിടത്തെ മുഖ്യതൊഴില്‍ മത്സ്യബന്ധനമാണ് .ഗതാഗതം കൂടുതലായി കപ്പല്‍ മാര്‍ഗ്ഗത്തിലൂടെയാണ്. നാടിന്റെ സുരക്ഷക്കായി പട്ടാള ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്നു.

തയ്യാറാക്കിയത് : നൌഷാദ് .കെ ,കദിയം മാട ഹൌസ് ,പി.ഒ.യു.ടി ഓഫ് ലക്ഷ്വദ്വീപ് , ആന്ത്രോത്ത്

(കൂട്ടുകാരേ,
നമ്മുടെ സ്കൂളില്‍ ലക്ഷദ്വീപില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട് എന്ന കാര്യം ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും . അതുകൊണ്ടുതന്നെ ആ കുട്ടി വഴി അവിടുത്തെ വിശേഷങ്ങള്‍ അറിയുക എന്നുവെച്ചാല്‍ അത് കൌതുകകരമല്ലേ . പത്താം ക്ലാസ് ഇ യില്‍ പഠിക്കുന്ന ,ലക്ഷദ്വീപില്‍ നിന്നുള്ള കുട്ടിയായ നൌഷാദ് .കെ എഴുതിയ ലക്ഷദ്വീപ് വിശേഷങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത് .)

Sunday 17 August 2008

സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

സ്കൂളില്‍ 62-മത് സ്വാതന്ത്യദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ ശ്രീ ഡോളി കുര്യന്‍ പതാകയുയര്‍ത്തി.അതിനുശേഷം വിവിധ പരിപാടികള്‍ നടന്നു.ഹിന്ദി ക്ലബ്ബ് സംഘടിപ്പിച്ച സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടത്തിയ ഹിന്ദി പ്രസംഗം , ദേശഭക്തിഗാന മത്സരം എന്നിവയില്‍ സമ്മാനാര്‍ഹമായവയും അവതരിപ്പിച്ചു.
സ്പോര്‍ട്സ് ക്ലബ്ബിന്റെ വകയായി പ്രത്യേക പരേഡ് ഉണ്ടായിരുന്നു.
സോഷ്യസ് സയന്‍സ് ക്ലബ്ബും സ്വാതന്ത്ര്യദിനത്തോടനുബന്ധീച്ച് പ്രസംഗം , ദേശഭക്തിഗാന മത്സരം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തിയിരുന്നു. അവയിലെ സമ്മാനാര്‍ഹമായവയും അവതരിപ്പിച്ചു
സ്കൂള്‍ സ്കുട്ട് യൂണിറ്റ് സൈക്കിള്‍ റാലി നടത്തി.
അവസാനം മിട്ടായി വിതരണവും ഉണ്ടായിരുന്നു.

Wednesday 13 August 2008

ക്ലബ്ബ് പ്രവര്‍ത്തനങ്ങളെക്കുറിച്ച്

നമസ്കാരം കൂട്ടുകാരേ,
നമ്മുടെ വിദ്യാലയത്തില്‍ ഒട്ടനവധി ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം നമുക്കറിയാമല്ലോ . അതില്‍ , പലതിലായി നാമൊക്കെ അംഗങ്ങളാണുതാനും.
അംഗങ്ങളോ അല്ലെങ്കില്‍ ഭാരവാഹികളോ ആയിരുന്നതുകൊണ്ടുമാത്രമായൊ ?
പ്രസ്തുത ക്ലബ്ബുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും വേണ്ടേ. അതിനു സാധിച്ചില്ലെങ്കില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും

ചര്‍ച്ച ചെയ്യുകയെങ്കിലും ചെയ്യെണ്ടതല്ലേ .

ഉദാഹരണമായി കഴിഞ്ഞ ആഴ്ചയില്‍ നമ്മുടെ സ്കൂളില്‍ നടന്ന ചില ക്ലബ്ബ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നു വിലയിരുത്താം .
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് , ഹിരോഷിമാ - നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ മത്സരം സംഘടിപ്പിച്ച കാര്യം നമുക്കറിയാമല്ലോ .
നാമൊക്കെ അതില്‍ പങ്കാളികളാവുകയൂം ചെയ്തു. പോസ്റ്റര്‍ പ്രദര്‍ശനം കാണുകയും ചെയ്തു. എന്നാല്‍ അതുകൊണ്ടുമാത്രമായൊ ?
സമയമുള്ള പക്ഷം പ്രസ്തുത പോസ്റ്ററില്‍ പാഠഭാഗവുമായി ബന്ധമുള്ള കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നമുക്ക് ക്ലാസിലെ ചര്‍ച്ചയിലേക്ക്

കൊണ്ടുവന്നാല്‍ അത് ഉപകാരപ്രദമാവില്ലേ .ശ്രദ്ധിക്കാതെ പോയകാര്യങ്ങള്‍ വീണ്ടും മനസ്സിലാകില്ലേ . അങ്ങനെ ആ പ്രവര്‍ത്തനത്തിലൂടെ നമുക്ക്

പലതും ലഭിക്കുകയല്ലേ ചെയ്യുന്നത് ? അത് വഴി പരീക്ഷക്ക് മാര്‍ക്ക് കൂടുതല്‍ ലഭിക്കുകയും ചെയ്യില്ലേ .
ഇനി , മറ്റൊരു പ്രവര്‍ത്തനംകൂടി ഉദാഹരണമായി എടുക്കാം .
അത് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഒളിമ്പിക്സ് വിളംബര ജാഥതന്നെയാണ്. ക്ലബ്ബ് അംഗങ്ങള്‍ ജാഥ നടത്തുകയും മറ്റുള്ളവര്‍ അത് അത്യാവേശപൂര്‍വ്വം

നിരീക്ഷിക്കുകയും ചെയ്തു.
എന്നിരുന്നാലും അതുകൊണ്ടുമാത്രം കഴിഞ്ഞോ ?
അതില്‍ നടന്ന പലതിനേയും സ്പോഴ്‌ട്സ് എന്ന് പറഞ്ഞ് മാറ്റിനിറുത്തണോ ?
നമ്മുക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട പലതും അതില്‍ ഇല്ലേ .
അതും നമുക്ക് ക്ലാസ് മുറികളില്‍ ചര്‍ച്ചക്കെടുത്തുകൂടെ ?
ഉദാഹരണമായി ഒളിമ്പിക്സ് തുടങ്ങിയ സമയത്തിന്റെ കാര്യം തന്നെ എടുത്താല്‍ മതി .
അത് 2008 , എട്ടാം മാസമായ ആഗസ്റ്റ് മാസം എട്ടുമണികഴിഞ്ഞ് ,എട്ടുമിനിട്ട് , എട്ടുസെക്കന്റ് .....
അങ്ങനെ പോകുന്നു ആ സമയത്തിന്റെ പ്രത്യേകത .
ഇനി ഏതെങ്കിലുമൊരു ക്വിസ് മത്സരത്തിലോ അല്ലെങ്കില്‍ പി.എസ്.സി പരീക്ഷയിലോ കഴിഞ്ഞ ഒളിമ്പിക്സ് എന്നായിരുന്നു എന്നു ചോദിച്ചാല്‍ നമുക്ക്

ലവലേശം സശയം കൂടാതെ ഉത്തരമെഴുതാമല്ലോ അല്ലേ .
അതായത് ഈ എട്ടിന്റെ പ്രത്യേകത നാം അറിയാതെ ഓര്‍മ്മയില്‍ നില്‍ക്കുന്നുണ്ട് അല്ലേ .
ഇനി , മറ്റൊരു ചോദ്യം
ഒളിമ്പിക്സ് തുടങ്ങിയ സമയവുമായിതന്നെ ബന്ധപ്പെട്ടതാണ് അതും
ഒളിമ്പിക്സിസ് തുടങ്ങിയ സമയത്ത് , അതായത്
അത് 2008 , എട്ടാം മാസമായ ആഗസ്റ്റ് മാസം എട്ടുമണികഴിഞ്ഞ് ,എട്ടുമിനിട്ട് , എട്ടുസെക്കന്റ് ..... എന്ന സമയത്ത്
ഇന്ത്യയിലെ സമയം എത്രയായിരുന്നു?
ഗള്‍ഫിലെ സമയം എത്രയായിരുന്നു?
അപ്പോള്‍ മറ്റേതെങ്കിലും രാജ്യങ്ങളില്‍ ദിവസവ്യത്യാസമുണ്ടോ ?
അതായത് , ലോകത്തിലെ എല്ലാ രാജ്യങ്ങളിലും അന്ന് ആഗസ്റ്റ് 8 തന്നെ ആയിരുന്നുവോ ?
എന്താണ് അതിനു കാരണം ?
നിങ്ങള്‍ക്ക് ഈ സമയവ്യത്യാസത്തെക്കുറിച്ച് പഠിക്കാനുണ്ടെങ്കില്‍ എന്തുകൊണ്ട് ഇതില്‍ നിന്ന് തുടങ്ങിക്കൂടാ?
ഇങ്ങനെയൊരു പഠനമായാല്‍ നാം അതിനെക്കുറിച്ച് എപ്പോഴെങ്കിലും മറക്കുമോ കൂ‍ട്ടുകാരേ .
എങ്കില്‍ അങ്ങനെയൊന്ന് നമുക്ക് ശ്രമിച്ചു നോക്കാം അല്ലേ .
എന്തായാലും ഞാന്‍ അധികം ദീര്‍ഘിപ്പിക്കുന്നില്ല.
നമ്മുടെ സ്കൂളിലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവേശകരമായി മുന്നേറട്ടെ എന്നാശംസിച്ചുകൊണ്ട് നിറുത്തട്ടെ കൂട്ടുകാരേ .

13/8/08 ബുധനാഴ്ചത്തെ അസംബ്ലിയില്‍ 9 .B യിലെ സ്വാലിഹ അബ്ദുള്ള അവതരിപ്പിച്ചത്

Saturday 9 August 2008

2008 ബീജിംഗ് ഒളിമ്പിക്സിനെ വരവേറ്റു.

തൃത്തല്ലൂര്‍ ഗ്രാമവാസികള്‍ക്ക് കൌതുകമുണര്‍ത്തിക്കൊണ്ട് കമലാനെഹറു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്പോഴ്സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ ഒളിമ്പിക്സിനെ വരവേറ്റുകൊണ്ടുള്ള വിളമ്പരജാഥ നടത്തി. വര്‍ണ്ണശബളമായ ഘോഷയാത്ര ഒളിമ്പിക്സിനെ വരവേറ്റുകൊണ്ടുള്ള മുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു.
സ്കൂളില്‍ കൂടിയ യോഗത്തില്‍ വിളമ്പരജാഥ പ്രിന്‍സിപ്പല്‍ ശ്രീമതി ഡോളി കുര്യന്‍ ഉദ്ഘാടനം ചെയ്തു.
ഒളിമ്പിക്സിന്റെ പ്രാധാന്യത്തെ കുറിച്ചും അത് ലോകജനതക്ക് നല്‍കുന്ന സന്ദേശത്തെ ക്കുറിച്ചും പ്രിന്‍സിപ്പല്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി .
2008 എട്ടാം മാസം എട്ടാം തിയ്യതി രാത്രി എട്ടുമണി എട്ടുമിനിട്ട് എട്ടുസെക്ന്റിന് എന്ന ഒളിമ്പിക്സ് തുടക്കസമയത്തിന്റെ പ്രത്യേകത കുട്ടികളില്‍ കൌതുകമുയര്‍ത്തി. ഒളിമ്പിസ്കിന്റ്റെ ചരിത്രത്തെക്കുറിച്ചൂം അതിലെ വളയങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്നതിനെ ക്കുറിച്ചും എട്ടാം ക്ലാസ് എ യിലെ ലദീത ആമുഖ പ്രഭാഷണം നടത്തി.
വിളമ്പരജാഥയുടെ മുന്നിലായി പ്രതീകാത്മമമായി ഒളിമ്പിക്സ് ചിഹനങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു

ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.

സ്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹിരോഷിമ - നാഗസാക്കി ദിനം ആചരിച്ചു.അതോടോപ്പം യുദ്ധവിരുദ്ധ പോസ്റ്റര്‍ രചനാ മത്സരവും നടത്തി. വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ ഡോളി കുര്യന്‍ സമ്മാന വിതരണം നടത്തി. ക്ലബ്ബ് ഭാരവാഹികളായ ടി.എസ് ഷിഫ, ഇ.എസ്.ശിഖ,അദ്ധ്യാപകരായ കെ.ആര്‍ ദേവാനന്ദ , പി.പി റൈജു, എന്‍.കെ .സുരേഷ് കുമാര്‍ .എന്‍ .സിദ്ധപ്രസാദ് ,കെ.ആര്‍ രാജേഷ് , പി.ജെ .ജിഷ എന്നിവര്‍ നേതൃത്വം നല്‍കി.

More about Our School Click below

FLASH NEWS

FLASH NEWS HSS ജനറല്‍ വിഭാഗത്തില്‍ S. N. T. H. S. S Natika 155 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു.
HS General വിഭാഗത്തില്‍ R. M. V. H. S. S Perinjanam 130 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു
UP General വിഭാഗത്തില്‍ St. Aney`s C. U. P. S Edathurithi 74 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു
LP General വിഭാഗത്തില്‍ S. N. V. U. P. S Thalikulam 47 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു

SCHOOL WISE POINTS

LP GENERAL SCHOOL POINTS
1S. N. V. U. P. S Thalikulam 47
2St. Aney`s C. U. P. S Edathurithi 45
3K. M. U. P. S Nattika West 43
4V. P. M. S. N. D. P. H. S. S Kazhimpram 41
5 St. Fr. R. C. U. P. S Vadanappally 34
HS GENERAL SCHOOL POINTS
1R. M. V. H. S. S Perinjanam 130
2S. N. T. H. S. S Natika 120
3V. P. M. S. N. D. P. H. S. S Kazhimpram 119
4St. Anne`s Girls H. S Edathuruthy 106
5 Govt. Fisheries H. S. S Nattika 81
HSS GENERAL SCHOOL POINTS
1 S. N. T. H. S. S Natika 155
2V. P. M. S. N. D. P. H. S. S Kazhimpram 142
3Govt. V. H. S. S Valapad 139
4 H. S Chentrappinni 115
5 Govt. V. H. S. S Talikulam 95
UP Sanskrit SCHOOL POINTS
1V. P. M. S. N. D. P. H. S. S Kazhimpram 71
2S. N. V. U. P. S Thalikulam 70
3St. Thomas H. S Engandiyur 64
4U. P. S Thrithalloor 63
5 Thirumangalam.U.P.S 59
HS Sanskrit SCHOOL POINTS
1 H. S Chentrappinni 81
2 V. P. M. S. N. D. P. H. S. S Kazhimpram 73
3 St. Thomas H. S Engandiyur 52
4 S. N. T. H. S. S Natika 54
5 R. M. V. H. S. S Perinjanam 48
LP Arabic SCHOOL POINTS
1 St. Aney`s C. U. P. S Edathurithi 43
2 S. N. V. U. P. S Thalikulam 41
3 Model H. S PuthiyangadiI 35
4 K. M. U. P. S Nattika West 33
5 K. A. M. U. P. S Kaipamangalam 33
UP Arabic SCHOOL POINTS
1 S. N. V. U. P. S Thalikulam 65
2 A. M. U. P. S Thalikulam 63
3 Model H. S PuthiyangadiI 63
4 K. N. M. V. H. S. S Vatanappally 61
5 U. P. S Thrithalloor 59
HS Arabic SCHOOL POINTS
1Model H. S PuthiyangadiI 95
2 K. N. M. V. H. S. S Vatanappally 87
3R. M. V. H. S. S Perinjanam 83
4 H. S Chentrappinni 75
5 Govt. Mappila H. S. S Chamakala 57
UP GENERAL SCHOOL POINTS
1St. Aney`s C. U. P. S Edathurithi 74
2G.U. P. S Peringanam 72
3 St. Fr. R. C. U. P. S Vadanappally 69
4S. N. V. U. P. S Thalikulam 69
5R. C. U. P. S Kaipamangalam 63
To know more details Click below to Reach School Zone

SCHOOL ZONE