Sunday, 30 December 2007

നാട്ടിക നിയോജക മണ്ഡലം സമഗ്രവിദ്യാഭ്യാസ പരിപാടി - അദ്ധ്യാപകര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം രണ്ടാം ഘട്ടം നടന്നു.

നാട്ടിക എം.എല്‍.എ. ശ്രീ ടി.എന്‍. പ്രതാപന്റെ നേതൃത്വത്തില്‍ നടക്കുന്ന സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള എല്‍.പി , യു .പി അദ്ധ്യാപകര്‍ക്കായുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ രണ്ടാം ഘട്ടം 2007 ഡിസംബര്‍ 27 ന് കാലത്ത് പത്തുമണിയ്ക്ക് തൃത്തല്ലൂര്‍ കമലാനെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂലില്‍ ആരംഭിച്ചു. രണ്ടാം ഘട്ടം പരിപാടിയുടെ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഡോളി കുര്യന്‍ നിര്‍വ്വഹിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍ ശ്രീ സുരേഷ് ബാബു മാസ്റ്റര്‍ മോഡ്യൂള്‍ വിശദീകരിച്ചു. ചടങ്ങില്‍ പ്രോഗ്രാം കോ‍‌ഓര്‍ഡിനേറ്റര്‍ ശ്രീ ദീപന്‍ മാസ്റ്റര്‍ സ്വാഗതവും ജോയിന്റ് കോ‍‌ഓര്‍ഡിനേറ്റര്‍ ശ്രീ ജാഫര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

പരിശീലനപരിപാടി മൂന്നുദിവസം നീണ്ടുനിന്നു.

വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ , ഡയറ്റ് പ്രിന്‍‌സിപ്പല്‍ , എസ്.എസ്.എ റിസോഴ്‌സ് പേഴ്‌സണ്‍ ശ്രീമതി സജിത ടീച്ചര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും അംഗങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്തു

Friday, 26 October 2007

സ്കൂളില്‍ ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.

സ്ക്കൂള്‍ ഹിസ്റ്ററി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ,
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സ്ക്കൂളില്‍ പ്രദര്‍ശിപ്പിച്ചു. വി.എച്ച് .എസ്. സി വിഭാ‍ഗം ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നല്‍കിയത് .
അര്‍ജുന്‍ ,ശങ്കര്‍ ശര്‍മ്മ ,പ്രണവ് ,സിനില്‍ കൃഷ്ണന്‍ , അരുണ്‍ എന്നിവര്‍ ചിത്രങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് വിശദീകരണം നടത്തി.വിദ്യാര്‍ത്ഥികളുടെ തുടര്‍മൂല്യനിണ്ണയം, ചരിത്രവിഭാഗം അദ്ധ്യാപകന്‍ സുരേഷ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു

Thursday, 25 October 2007

വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രവീന്ദ്രന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുത്തു .

സ്കൂളില്‍ ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥികള്‍ക്ക് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.വി. രവീന്ദ്രന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. സ്വാഗതം അര്‍ജുനും നന്ദി ശങ്കര്‍ ശര്‍മ്മയും പറഞ്ഞു.
ബിനി ,ഫൈസല്‍ ,ആശ എന്നീ വിദ്യാര്‍ത്ഥികളുടെ ചോദ്യോത്തരവേളയിലെ പ്രകടനം പ്രകടം ഉജ്ജ്വലമായിരുന്നു. തുടര്‍മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത് . പഞ്ചായത്തിന്റെ ചുമതലകള്‍ ,പഞ്ചായത്ത് രാജ് , സ്ത്രീകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും ലഭിച്ച നേട്ടങ്ങള്‍ .... തുടങ്ങിയവയെക്കുറിച്ചായിരുന്നു പ്രധാനമായി ചോദ്യങ്ങള്‍ വന്നത് . ഹിസ്റ്ററി അദ്ധ്യാപകനായ ശ്രീ സുരേഷ് മാസ്റ്ററാണ് ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം, പ്രകടനം .... തുടങ്ങിയവയെക്കുറിച്ച് മൂല്യ നിര്‍ണ്ണയം നടത്തിയത് .

Tuesday, 16 October 2007

സ്ക്കൂള്‍ ഐ.ടി കോര്‍ണര്‍ പ്രസന്റേഷന്‍ മത്സരത്തില്‍ വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനം-- തൌഫീര്‍ .കെ.ജെ --പത്ത് .ബി

രണ്ടാം സമ്മാനം-- രേഷ്മ പ്രകാശ് -- പത്ത് . ബി

Tuesday, 9 October 2007

സ്ക്കൂള്‍ യുവജനോത്സവത്തിന് തുടക്കമായി

സ്ക്കൂള്‍ യുവജനോത്സവത്തിന് തുടക്കംകുറിച്ചു. പ്രാരംഭമെന്ന നിലയില്‍ ഗ്രൂപ്പുവിഭജനം നടത്തി. അശോക്, സുഭാഷ് ,ശിവജി,പഴശ്ശി എന്നിവയാണ് ഗ്രൂപ്പുകള്‍. ഗ്രൂപ്പ്കള്‍ക്ക് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും പ്രതിനിധീകരിച്ച് ലീഡര്‍മാരെ തെരഞ്ഞെടുത്തു.റിഹേഴ്‌സലുകള്‍ ആരംഭിച്ചു.

Monday, 8 October 2007

സ്കൂള്‍ ഗാന്ധി ദര്‍ശന്‍ യൂണിറ്റ് ക്വിസ് മത്സരം നടത്തി

സ്ക്കൂള്‍ ഗാന്ധി ദര്‍ശന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരം നടത്തി . വിജയികള്‍ക്ക് സമ്മാനമായി പുസ്തകങ്ങള്‍ നല്‍കി.

സഗീര്‍ മാസ്റ്റര്‍ ,ഡിജിന്‍ മാസ്റ്റര്‍ എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായിരുന്നു.

ക്വിസ് മത്സരവിജയികള്‍

1. ഷിഫ .പി.എച്ച് .H.S. section (Std : IX.B)


2.സലീഷ് എം.എസ് U.P.Section ( Std: VII. B)

Friday, 5 October 2007

സ്കൂളില്‍ നിയമ പാഠം ക്ലാസ്സ് നടത്തി.

സ്ക്കൂളില്‍ നിയമപാഠം ക്ലാസ് അഡ്വേഃ പോള്‍ പ്രതീപ് ( ചാവക്കാട് ബാര്‍ കൌണ്‍സില്‍ ) നടത്തി. പ്രസ്തുത യോഗത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഡോളി ടീച്ചര്‍ സ്വാഗതവും ശ്രീ റൈജുമാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.
ശ്രീ ദേവാനദ് മാസ്റ്റര്‍ ,ഷീജു ടീച്ചര്‍ ,ജിഷ ടീച്ചര്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.
കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അഡ്വേഃ പോള്‍ പ്രതീപ് ഉത്തരങ്ങള്‍ നല്‍കി

നാട്ടിക നിയോജക മണ്ഡലത്തില്‍ ശ്രീ ടി.എന്‍.പ്രതാപന്‍ .എം.എല്‍.എ യുടെ നേതൃത്ത്വത്തിലുള്ള സമഗ്രവിദ്യാഭ്യാസ പദ്ധതിയ്ക്ക് ആവേശോജ്ജ്വലമായ തുടക്കം

കുട്ടികള്‍ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍നിന്ന് വരുന്നവരാണ് .അവരുടേതല്ലാത്ത കാരണങ്ങളാല്‍ ( സ്ക്കൂളില്‍ തുടര്‍ച്ചയായി ഹാജരാകാതെയിരിക്കുക ,മാതാപിതാക്കള്‍ ശ്രദ്ധിയ്ക്കായ്ക,കാര്യങ്ങള്‍ പതുക്കെ മനസ്സിലാക്കുന്ന പ്രകൃതം ...) എഴുത്തും വായനയും സ്വായത്തമാക്കാന്‍ കഴിയാത്തവരെ കണ്ടില്ലെന്ന് നടിച്ചുകൂടാ. അവരേയും മറ്റുകുട്ടികളുടെ ഒപ്പമെത്തിക്കുക എന്നതാണ് സമഗ്രവിദ്യാഭ്യാസ പദ്ധതി ലക്ഷ്യമാക്കുന്നത് . നാട്ടിക നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാ‍ലയങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ് .
മലയാളം ,കണക്ക് ,ഇംഗ്ലീഷ് ,ഹിന്ദി,എന്നീവിഷയങ്ങളാണ് അടിസ്ഥാന അറിവുകള്‍ നേടാന്‍ തെരഞ്ഞെടുത്തിട്ടുള്ളത് .രണ്ടാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളെയാണ് ഉള്‍പ്പെടുത്തുന്നത് .
ബഹുമാനപ്പെട്ട എം.എല്‍.എ. ശ്രീ.ടി.എന്‍. പ്രതാപന്റെ നേതൃത്വത്തില്‍ ഉന്നതതല ചര്‍ച്ചകളിലൂടെ ഇതിനായി ഒരു പ്രോജക്ട് തയ്യാറാക്കി. - സ്കൂള്‍ തല വിദഗ്‌ദ്ധരെ വിളിച്ച് പുനഃപരിശോധന തിരിത്തലുകള്‍ നടത്തി. ഇതിന്റെ ഉദ്‌ഘാടനം വിദ്യാഭ്യാസ മന്ത്രി ശ്രീ എം.എ. ബേബിയാണ് നിര്‍വ്വഹിച്ചത്.
പഠനകാര്യത്തിനായി സി.ഡി ,വര്‍ക്ക് ഷീറ്റ് ,പുറമേനിന്നുള്ള റിസോഴ്‌സ് പേഴ് ‌സണ്‍ ........എന്നിവയൊക്കെയുണ്ട്.

ഈ പരിപാടിയുടെ പഠനകേന്ദ്ര ഉദ്‌ഘാടനം 22-9-07 ശനിയാഴ്‌ച 2-30 ന് വിവിധകേന്ദ്രങ്ങളില്‍‌വെച്ച് നടന്നു. ജനപ്രതിനിധികള്‍,പി.ടി.എ പ്രസിഡന്റ് ,മദര്‍ പി.ടി.എ പ്രസിഡന്റ്, എന്നിവരുടെ സാനിദ്ധ്യവും ഉണ്ടായിരുന്നു.

തൃത്തല്ലൂര്‍ കമലാനെഹറുമെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കുളില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ .എം.കെ .ഹനീഫയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ശ്രീ പി.വി. രവീന്ദ്രന്‍ മാസ്റ്റര്‍ ( പഞ്ചായത്ത് പ്രസിഡന്റ് ) പ്രവര്‍ത്തോദ്‌ഘാടനം നിര്‍വഹിച്ചു.കുട്ടികള്‍ക്ക് നോട്ടുബുക്ക് വിതരണം നടത്തി.കുട്ടികള്‍ക്കുള്ള നോട്ടുബുക്കുകള്‍ സ്പോണ്‍സര്‍ ചെയ്തത് ശ്രീമതി രാജലക്ഷ്മി ടീച്ചറായിരുന്നു.ശ്രീമതി രാജലക്ഷ്മി ടീച്ചര്‍ സ്വാഗതവും ശ്രീമതി സന്ധ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു

റിപ്പോര്‍ട്ട് തയ്യാറാക്കിയത് : ശ്രീമതി സന്ധ്യടീച്ചര്‍

Friday, 28 September 2007

തൃത്തല്ലൂര്‍ കമലാനെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ പ്രൊഡക്ഷന്‍ കം ട്രൈയിനിംഗ് സെന്ററിന്റെ ഉദ്‌ഘാ‍ടനം ഇന്ന്

തൃത്തല്ലൂര്‍ : കമലാ നെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ പുതിയ ബ്ലോക്ക് ഇന്ന് 2 മണിയ്ക്ക് മന്ത്രി കെ.പി. രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും.ശ്രീ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിയ്ക്കും.
പ്രൊഡക്ഷന്‍ കം ട്രൈയിനിംഗ് സെന്ററിന്റെ ഉദ്‌ഘാ‍ടനം പി. ആര്‍. രാജന്‍ എം.പി .യും കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ശ്രീകുമാറും മള്‍ട്ടിമീഡിയ തിയേറ്ററിന്റെ ഉദ്‌ഘാടനം കവിയൂര്‍ പൊന്നമ്മയും നിര്‍വ്വഹിയ്ക്കും. മികച്ച നിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റുകളും സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും

Saturday, 22 September 2007

സ്കൂളില്‍ ‘കടലാസുകൂടുനിര്‍മ്മാണത്തില്‍‘ അദ്ധ്യാപകര്‍ക്ക് പരിശീലനം നടത്തി

വാടാനപ്പള്ളി സെന്റ് സേവിയേഴ്‌സ് ചര്‍ച്ച് വികാരി ഫാദര്‍ : ഡേവിഡ് ചിറ്റിലപ്പിള്ളി അദ്ധ്യാപകര്‍ക്ക് കടലാസുകൂടുനിര്‍മ്മാണത്തില്‍ പരിശീലനം നടത്തി.
(നമ്മുടെ സംസ്ഥാനത്ത് 2007 സെപ്തംബര്‍ ഒന്നുമുതല്‍ 30 മൈക്രോണില്‍ താഴെ കനം വരുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ,കുപ്പികള്‍ , പാക്കേജിംഗ് സാധനങ്ങള്‍ എന്നിവയുടെ ഉത്‌പാദനം സംഭരണം ,വിതരണം,വില്പന ,ഉപയോഗം ,കടത്തിക്കൊണ്ടുപോകല്‍ ,എന്നിവ സര്‍ക്കാര്‍ നിരോധിച്ചിരിയ്ക്കയാണ് .20 x 30cm ല്‍ കുറഞ്ഞ വലിപ്പമുള്ള ഏത് കനത്തിലുള്ള പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കും നിരോധനം ബാധകമാണ് .പി.വി.സി പോലുള്ള ഹാലജനേറ്റഡ് പ്ലാസ്റ്റിക് കൊണ്ടുനിര്‍മ്മിതമായ കണ്ടയ്‌നര്‍ കവറുകളും മൊത്തത്തില്‍ നിരോധിച്ചിരിക്കുന്നു.)

Wednesday, 19 September 2007

വിദ്യാര്‍ത്ഥികളെ സോപ്പ് നിര്‍മ്മിയ്ക്കല്‍ പരിശീലിപ്പിച്ചു.



സ്ക്കൂള്‍ ഗാന്ധിദര്‍ശന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സോപ്പ് നിര്‍മ്മാണത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ശ്രീമതി മൃണാളിനി ടീച്ചറാണ് പരിശീലനം നടത്തിയത് . ശ്രീമതി ഡോളി ടീച്ചര്‍ , ശ്രീ സഗീര്‍ മാസ്റ്റര്‍ , ശ്രീ ഡിജിന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി

Friday, 3 August 2007

ഡിജിറ്റല്‍ പെയിന്റിംഗ് മത്സരവിജയികളെ പ്രഖ്യാപിച്ചു



സ്കൂള്‍ ഐ.ടി.കോര്‍ണര്‍ നടത്തിയ ഡിജിറ്റല്‍ പെയിന്റിംഗ് മത്സരത്തില്‍ താഴെ പറയുന്നവര്‍ വിജയികളായി.



H.S. വിഭാഗം :


ഒന്നാം സ്ഥാനം : (വിന്‍ഡോസ് ) :

Thoufeer.K.J , X.B

ഒന്നാം സ്ഥാനം : ( ലിനക്സ് )

ഹാരിസ് .കെ. VIII.A



യു.പി.വിഭാ‍ഗം :

ഒന്നാം സ്ഥാനം : (വിന്‍ഡോസ് ) :

മുഹസീന .എ.എം , VI.B


വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
നോട്ട്:

യു.പി.വിഭാഗം വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ പെയിന്റിംഗിലെ മികവ് ഏറെ ശ്രദ്ധേയമായി.

സ്കൂള്‍ P.T.A ഭാരവാഹികളെ തിരഞ്ഞെടുത്തു.



സ്കൂള്‍ P.T.A യുടെ പൊതുയോഗം 3-8-07 വെള്ളിയാഴ്ച നടന്നു.യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഡോളി ടീച്ചര്‍ സ്വാഗതം പറഞ്ഞു. V.H.S.E വിഭാ‍ഗം P.T.A പ്രസിഡണ്ട് ശ്രീ. സി.ബി .സുനില്‍ കുമാര്‍, H.S വിഭാഗം P.T.A പ്രസിഡണ്ട് ശ്രീ. R.A. നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീമതി രാജലക്ഷ്മി ടീച്ചര്‍ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.യോഗത്തില്‍ ശ്രീ ബാബുമാസ്റ്റര്‍ നന്ദി പറഞ്ഞു.


താഴെ പറയുന്നവരെ പി.ടി.എ ഭാരവാഹികളായി തിരഞ്ഞെടുത്തു

സ്കൂള്‍ P.T.A പ്രസിഡണ്ട് : ശ്രീ. സി.ബി .സുനില്‍ കുമാര്‍

വൈസ് പ്രസിഡണ്ട് : ശ്രീ.എ.കെ.ശിവരത്നന്‍

മദര്‍ P.T.A പ്രസിഡണ്ട് :ശ്രീമതി.എം.ബി.രമ

“ കൌമാരക്കാരുടെ ശാരീരിക-മാനസിക പ്രശ്നങ്ങള്‍ “എന്ന വിഷയത്തില്‍ ക്ലാസെടുത്തു



സ്കൂളിലെ 9,10,11,12 ക്ലാസിലെ ആണ്‍കുട്ടികള്‍ക്ക് “ കൌമാരക്കാരുടെ ശാരീരിക-മാനസിക പ്രശ്നങ്ങള്‍ “എന്ന വിഷയത്തില്‍ , ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍ ശ്രീ ഗോകുല്‍ദാസ് ക്ലാസെടുത്തു.
യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഡോളി ടീച്ചര്‍ സ്വാഗതവും ശ്രീമതി സന്ധ്യ . എസ് . തോട്ടാരത്ത് നന്ദിയും പറഞ്ഞു.

Tuesday, 31 July 2007

ക്വിസ് മത്സരം നടത്തുന്നു



സ്കൂ‍ള്‍ മാറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 6 തിങ്കളാഴ്ച ക്വിസ് മത്സരം നടത്തുന്നു.

സ്കൂള്‍ മാറ്റ്‌സ് ക്ലബ്ബ് അറിയിപ്പ്



സ്കൂ‍ള്‍ മാറ്റ്‌സ് ക്ലബ്ബിന്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു

പ്രസിഡണ്ട് : നിസ്സാമുദ്ദീന്‍ .എ.ബി . X.E

സെക്രട്ടറി : നിഷാദ് .പി.എ. X.B

ട്രഷറര്‍ :

(1) ഹുവൈസ് .എ.എം X.E

(2) റെയ്‌ഹാനത്ത് .കെ.ആര്‍.X.A

സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് അറിയിപ്പ്



സ്കൂ‍ള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു

പ്രസിഡണ്ട് : ഷിയാസ് .ആര്‍.എസ്. X.C

സെക്രട്ടറി : പ്രിയ.വി.ഡി. IX.F

ട്രഷറര്‍ :ഷജീര്‍.കെ.എ. IX.F

ഹിരോഷിമാദിനം ആചരിയ്ക്കുന്നു.



സ്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ആഗസ്റ്റ് 6 ന് ഹിരോഷിമാദിനം ആചരിയ്ക്കുന്നു.(1945 ആഗസ്റ്റ് 6-നാണ് ജപ്പാനില്‍ അമേരിയ്ക്ക അണുബോബ് വര്‍ഷിച്ചത് ).

“യുദ്ധത്തിനെതിരെ “ എന്ന വിഷയത്തില്‍ പോസ്റ്റര്‍ മത്സരം നടത്തുന്നു.

U.P, H.S,+2, V.H.S.E എന്നീ വിഭാഗങ്ങളിലായാണ് മത്സരം.

Friday, 27 July 2007

വിദ്യാര്‍ത്ഥികള്‍ സംഘാടകരായി ; അദ്ധ്യാ‍പകര്‍ സഹായികളും !



സ്ക്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനമാണ് മുകളില്‍ പറഞ്ഞ രീതിയില്‍ നടന്നത് .

യോഗത്തില്‍ ഫസിയ (X.A ) സ്വാഗതം പറഞ്ഞു

അദ്ധ്യക്ഷനായത് രണ്ടാം വര്‍ഷ അക്കൌണ്ടിംഗ് & ഓഡിറ്റിംഗ് വിദ്യാര്‍ത്ഥിയായ അവിനാഷ് ആയിരുന്നു.

ഉദ്‌ഘാടനം നിര്‍വ്വഹിച്ചത് ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. വര്‍ഗ്ഗീസ് മാസ്റ്റര്‍ ആയിരുന്നു.

ആശംസകള്‍ അര്‍പ്പിച്ചത്
( 1) . ശ്രീമതി .ഡോളി ടീച്ചര്‍ (സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ )

(2) .ജയവല്ലി ടീച്ചര്‍ ( തൃത്തല്ലൂര്‍ U.P സ്ക്കൂള്‍ ഹെഡ്‌മിസ്ട്രസ് )

(3) .ജിഹാന ( രണ്ടാം വര്‍ഷ അക്കൌണ്ടിംഗ് & ഓഡിറ്റിംഗ് വിദ്യാര്‍ത്ഥി)

രണ്ടാം വര്‍ഷ ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥിനിയായ ഷാഹിന നന്ദി പറഞ്ഞു.

Sunday, 22 July 2007

ചാന്ദ്രദിനാഘോഷ മത്സരവിജയികള്‍

സ്ക്കൂള്‍ സയന്‍സ് ക്ലബ്ബ്
ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ :-


പെയിന്റിംഗ് മത്സരത്തില്‍ :

1.ഒന്നാംസ്ഥാനം: ശരത്ത് രാജ് , IX.D
2.രണ്ടാം സ്ഥാനം :റോഷിദ്.പി.എ ,VIII.F


കഥാ മത്സരത്തില്‍:

1.ഒന്നാംസ്ഥാനം : ഹരിത .കെ.എം., VIII.D
2.രണ്ടാം സ്ഥാനം : ഷഫീന . പി.എസ്., VIII.D

Friday, 20 July 2007

ഭാരവാഹികളെ തിരഞ്ഞെടുത്തു

.സ്ക്കൂള്‍ സയന്‍സ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

1.പ്രസിഡണ്ട് : Alice Raphel (VHSE )
2.സെക്രട്ടറി : Haris Makkar V.M ( X.C)
3.ഖജാന്‍‌ജി :Vishanu .T.R
4.പത്രാധിപര്‍ : Abijith .V.M (VII.A )
5.സഹപത്രാധിപര്‍ :Nafala Mohammed ( IX.D )

സ്കൂള്‍ സയന്‍സ് ക്ലബ്ബ് അറിയിപ്പ്

സ്ക്കൂളിലെ സയന്‍സ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

1.പ്രസിഡണ്ട് :Alice Raphel . (VHSE)

2.സെക്രട്ടറി :Haris Makkar . V.M , X.C

3.ഖജാന്‍‌ജി :Vishnu .T.R. ,X.C

4. പത്രാധിപര്‍ :Abijith.V.M , VII.A

5. സഹപത്രാധിപര്‍ :Nafla Mohammed , IX.D

Thursday, 19 July 2007

ലോക ജനസംഖ്യാദിനം ആ‍ചരിച്ചു.

സ്ക്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ലോക ജനസംഖ്യാ ദിനം ആചരിച്ചു. അതോടനുബന്ധിച്ചു നടത്തിയ പ്രസംഗ മത്സരത്തില്‍ താഴെ പറയുന്നവര്‍ വിജയികളായി
1. VHSE വിഭാഗം, ഒന്നാം സ്ഥാനം :
റെമിജ . പി.എ. ( ട്രാവല്‍ & ടൂറിസം - രണ്ടാം വര്‍ഷം )
2.HS വിഭാഗം, ഒന്നാം സ്ഥാനം :
ഷിഫ. പി.എച്ച് . ( IX.B )
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

Tuesday, 17 July 2007

സ്ക്കൂള്‍ ഐ.ടി കോര്‍ണര്‍ അറിയിപ്പ്


കമലാ നെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ ഐ.ടി കോര്‍ണര്‍, ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് : തൌഫീര്‍.കെ.ജെ X.B
സെക്രട്ടറി : സബിന്‍ .പി.എസ്. VIII.C

ഗാന്ധി ദര്‍ശന്‍ - യൂണിറ്റ് അറിയിപ്പ്

തൃത്തല്ലൂര്‍ കമലാ നെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ ഗാന്ധി ദര്‍ശന്‍ യൂണിറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു.

ആണ്‍കുട്ടികളുടെ വിഭാഗം:-

1.പ്രസിഡന്റ് : സലാഹുദ്ദീന്‍ . പി. എച്ച്. IX.C

2.സെക്രട്ടറി : നവീന്‍.ആര്‍.എം. IX.C

3.ഖജാന്‍ജി : അഫ്‌സല്‍ .പി.എ. IX.C

പെണ്‍കുട്ടികളുടെ വിഭാഗം:-

1.പ്രസിഡന്റ് :ഹുസ്‌ന. IX.E

2.സെക്രട്ടറി : സ്വാതി.കെ. ആര്‍ . IX.C

3.ഖജാന്‍ജി : ലക്ഷ്മി.കെ.എസ്. IX.C

സ്ക്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ അറിയിപ്പ്



തൃത്തല്ലൂര്‍ കമലാനെഹറു മെമ്മോറിയല്‍ വോക്കേഷണല്‍ ഹയര്‍ സെക്കര്‍ഡറി സ്ക്കൂളിലെ സയന്‍സ് ക്ലബ്ബ് ചാന്ദ്രദിനാഘോഷം സംഘടിപ്പിയ്ക്കുന്നു. കഥ, കവിത, പെയിന്റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിയ്ക്കുന്നത് .

വിഷയം:- എന്റെ ബഹിരാകാശ യാത്രാ സങ്കല്പം - A.D. 2050 ല്‍
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു

അറിയിപ്പ്

KNMVHS SCHOOL ,VATANAPPALLY യിലെ ഐ.ടി.കോര്‍ണര്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം നടത്തുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.

സ്വാഗതം

തൃത്തല്ലൂര്‍ ,കമലാ നെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ ഐ.ടി കോര്‍ണര്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

Monday, 16 July 2007

ക്വിസ് മത്സര വിജയികള്‍

കമലാ നെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഹൈസ്ക്കൂളിലെ ഐ. ടി കോര്‍ണര്‍, ക്വിസ് മത്സരം നടത്തി

മത്സരവിജയികള്‍:-

ഒന്നാം സ്ഥാനം:- Anjana. C.S , 10.A

രണ്ടാം സ്ഥാനം:- Nithul .K.S , 10.A

മൂന്നാം സ്ഥാനം:-Akbar Ali , 10.A‌

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.

More about Our School Click below

FLASH NEWS

FLASH NEWS HSS ജനറല്‍ വിഭാഗത്തില്‍ S. N. T. H. S. S Natika 155 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു.
HS General വിഭാഗത്തില്‍ R. M. V. H. S. S Perinjanam 130 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു
UP General വിഭാഗത്തില്‍ St. Aney`s C. U. P. S Edathurithi 74 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു
LP General വിഭാഗത്തില്‍ S. N. V. U. P. S Thalikulam 47 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു

SCHOOL WISE POINTS

LP GENERAL SCHOOL POINTS
1S. N. V. U. P. S Thalikulam 47
2St. Aney`s C. U. P. S Edathurithi 45
3K. M. U. P. S Nattika West 43
4V. P. M. S. N. D. P. H. S. S Kazhimpram 41
5 St. Fr. R. C. U. P. S Vadanappally 34
HS GENERAL SCHOOL POINTS
1R. M. V. H. S. S Perinjanam 130
2S. N. T. H. S. S Natika 120
3V. P. M. S. N. D. P. H. S. S Kazhimpram 119
4St. Anne`s Girls H. S Edathuruthy 106
5 Govt. Fisheries H. S. S Nattika 81
HSS GENERAL SCHOOL POINTS
1 S. N. T. H. S. S Natika 155
2V. P. M. S. N. D. P. H. S. S Kazhimpram 142
3Govt. V. H. S. S Valapad 139
4 H. S Chentrappinni 115
5 Govt. V. H. S. S Talikulam 95
UP Sanskrit SCHOOL POINTS
1V. P. M. S. N. D. P. H. S. S Kazhimpram 71
2S. N. V. U. P. S Thalikulam 70
3St. Thomas H. S Engandiyur 64
4U. P. S Thrithalloor 63
5 Thirumangalam.U.P.S 59
HS Sanskrit SCHOOL POINTS
1 H. S Chentrappinni 81
2 V. P. M. S. N. D. P. H. S. S Kazhimpram 73
3 St. Thomas H. S Engandiyur 52
4 S. N. T. H. S. S Natika 54
5 R. M. V. H. S. S Perinjanam 48
LP Arabic SCHOOL POINTS
1 St. Aney`s C. U. P. S Edathurithi 43
2 S. N. V. U. P. S Thalikulam 41
3 Model H. S PuthiyangadiI 35
4 K. M. U. P. S Nattika West 33
5 K. A. M. U. P. S Kaipamangalam 33
UP Arabic SCHOOL POINTS
1 S. N. V. U. P. S Thalikulam 65
2 A. M. U. P. S Thalikulam 63
3 Model H. S PuthiyangadiI 63
4 K. N. M. V. H. S. S Vatanappally 61
5 U. P. S Thrithalloor 59
HS Arabic SCHOOL POINTS
1Model H. S PuthiyangadiI 95
2 K. N. M. V. H. S. S Vatanappally 87
3R. M. V. H. S. S Perinjanam 83
4 H. S Chentrappinni 75
5 Govt. Mappila H. S. S Chamakala 57
UP GENERAL SCHOOL POINTS
1St. Aney`s C. U. P. S Edathurithi 74
2G.U. P. S Peringanam 72
3 St. Fr. R. C. U. P. S Vadanappally 69
4S. N. V. U. P. S Thalikulam 69
5R. C. U. P. S Kaipamangalam 63
To know more details Click below to Reach School Zone

SCHOOL ZONE

Blog Archive