കുട്ടികള് വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്നിന്ന് വരുന്നവരാണ് .അവരുടേതല്ലാത്ത കാരണങ്ങളാല് ( സ്ക്കൂളില് തുടര്ച്ചയായി ഹാജരാകാതെയിരിക്കുക ,മാതാപിതാക്കള് ശ്രദ്ധിയ്ക്കായ്ക,കാര്യങ്ങള് പതുക്കെ മനസ്സിലാക്കുന്ന പ്രകൃതം ...) എഴുത്തും വായനയും സ്വായത്തമാക്കാന് കഴിയാത്തവരെ കണ്ടില്ലെന്ന് നടിച്ചുകൂടാ. അവരേയും മറ്റുകുട്ടികളുടെ ഒപ്പമെത്തിക്കുക എന്നതാണ് സമഗ്രവിദ്യാഭ്യാസ പദ്ധതി ലക്ഷ്യമാക്കുന്നത് . നാട്ടിക നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ് .
മലയാളം ,കണക്ക് ,ഇംഗ്ലീഷ് ,ഹിന്ദി,എന്നീവിഷയങ്ങളാണ് അടിസ്ഥാന അറിവുകള് നേടാന് തെരഞ്ഞെടുത്തിട്ടുള്ളത് .രണ്ടാം സ്റ്റാന്ഡേര്ഡ് മുതല് പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളെയാണ് ഉള്പ്പെടുത്തുന്നത് .
ബഹുമാനപ്പെട്ട എം.എല്.എ. ശ്രീ.ടി.എന്. പ്രതാപന്റെ നേതൃത്വത്തില് ഉന്നതതല ചര്ച്ചകളിലൂടെ ഇതിനായി ഒരു പ്രോജക്ട് തയ്യാറാക്കി. - സ്കൂള് തല വിദഗ്ദ്ധരെ വിളിച്ച് പുനഃപരിശോധന തിരിത്തലുകള് നടത്തി. ഇതിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശ്രീ എം.എ. ബേബിയാണ് നിര്വ്വഹിച്ചത്.
പഠനകാര്യത്തിനായി സി.ഡി ,വര്ക്ക് ഷീറ്റ് ,പുറമേനിന്നുള്ള റിസോഴ്സ് പേഴ് സണ് ........എന്നിവയൊക്കെയുണ്ട്.
ഈ പരിപാടിയുടെ പഠനകേന്ദ്ര ഉദ്ഘാടനം 22-9-07 ശനിയാഴ്ച 2-30 ന് വിവിധകേന്ദ്രങ്ങളില്വെച്ച് നടന്നു. ജനപ്രതിനിധികള്,പി.ടി.എ പ്രസിഡന്റ് ,മദര് പി.ടി.എ പ്രസിഡന്റ്, എന്നിവരുടെ സാനിദ്ധ്യവും ഉണ്ടായിരുന്നു.
തൃത്തല്ലൂര് കമലാനെഹറുമെമ്മോറിയല് ഹയര്സെക്കന്ഡറി സ്ക്കുളില് വാര്ഡ് മെമ്പര് ശ്രീ .എം.കെ .ഹനീഫയുടെ അദ്ധ്യക്ഷതയില് നടന്ന യോഗത്തില് ശ്രീ പി.വി. രവീന്ദ്രന് മാസ്റ്റര് ( പഞ്ചായത്ത് പ്രസിഡന്റ് ) പ്രവര്ത്തോദ്ഘാടനം നിര്വഹിച്ചു.കുട്ടികള്ക്ക് നോട്ടുബുക്ക് വിതരണം നടത്തി.കുട്ടികള്ക്കുള്ള നോട്ടുബുക്കുകള് സ്പോണ്സര് ചെയ്തത് ശ്രീമതി രാജലക്ഷ്മി ടീച്ചറായിരുന്നു.ശ്രീമതി രാജലക്ഷ്മി ടീച്ചര് സ്വാഗതവും ശ്രീമതി സന്ധ്യ ടീച്ചര് നന്ദിയും പറഞ്ഞു
റിപ്പോര്ട്ട് തയ്യാറാക്കിയത് : ശ്രീമതി സന്ധ്യടീച്ചര്
Friday, 5 October 2007
Friday, 28 September 2007
തൃത്തല്ലൂര് കമലാനെഹറു മെമ്മോറിയല് വൊക്കേഷണല് ഹയര്സെക്കന്ഡറി സ്ക്കൂളിലെ പ്രൊഡക്ഷന് കം ട്രൈയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്
തൃത്തല്ലൂര് : കമലാ നെഹറു മെമ്മോറിയല് വൊക്കേഷണല് ഹയര്സെക്കന്ഡറി സ്ക്കൂളിലെ പുതിയ ബ്ലോക്ക് ഇന്ന് 2 മണിയ്ക്ക് മന്ത്രി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.ശ്രീ ടി.എന്. പ്രതാപന് എം.എല്.എ അദ്ധ്യക്ഷത വഹിയ്ക്കും.
പ്രൊഡക്ഷന് കം ട്രൈയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം പി. ആര്. രാജന് എം.പി .യും കമ്പ്യൂട്ടര് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ശ്രീകുമാറും മള്ട്ടിമീഡിയ തിയേറ്ററിന്റെ ഉദ്ഘാടനം കവിയൂര് പൊന്നമ്മയും നിര്വ്വഹിയ്ക്കും. മികച്ച നിദ്യാര്ത്ഥികള്ക്കുള്ള എന്ഡോവ്മെന്റുകളും സമ്മാനങ്ങളും ചടങ്ങില് വിതരണം ചെയ്യും
പ്രൊഡക്ഷന് കം ട്രൈയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം പി. ആര്. രാജന് എം.പി .യും കമ്പ്യൂട്ടര് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ശ്രീകുമാറും മള്ട്ടിമീഡിയ തിയേറ്ററിന്റെ ഉദ്ഘാടനം കവിയൂര് പൊന്നമ്മയും നിര്വ്വഹിയ്ക്കും. മികച്ച നിദ്യാര്ത്ഥികള്ക്കുള്ള എന്ഡോവ്മെന്റുകളും സമ്മാനങ്ങളും ചടങ്ങില് വിതരണം ചെയ്യും
Saturday, 22 September 2007
സ്കൂളില് ‘കടലാസുകൂടുനിര്മ്മാണത്തില്‘ അദ്ധ്യാപകര്ക്ക് പരിശീലനം നടത്തി
വാടാനപ്പള്ളി സെന്റ് സേവിയേഴ്സ് ചര്ച്ച് വികാരി ഫാദര് : ഡേവിഡ് ചിറ്റിലപ്പിള്ളി അദ്ധ്യാപകര്ക്ക് കടലാസുകൂടുനിര്മ്മാണത്തില് പരിശീലനം നടത്തി.
(നമ്മുടെ സംസ്ഥാനത്ത് 2007 സെപ്തംബര് ഒന്നുമുതല് 30 മൈക്രോണില് താഴെ കനം വരുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള് ,കുപ്പികള് , പാക്കേജിംഗ് സാധനങ്ങള് എന്നിവയുടെ ഉത്പാദനം സംഭരണം ,വിതരണം,വില്പന ,ഉപയോഗം ,കടത്തിക്കൊണ്ടുപോകല് ,എന്നിവ സര്ക്കാര് നിരോധിച്ചിരിയ്ക്കയാണ് .20 x 30cm ല് കുറഞ്ഞ വലിപ്പമുള്ള ഏത് കനത്തിലുള്ള പ്ലാസ്റ്റിക്ക് ബാഗുകള്ക്കും നിരോധനം ബാധകമാണ് .പി.വി.സി പോലുള്ള ഹാലജനേറ്റഡ് പ്ലാസ്റ്റിക് കൊണ്ടുനിര്മ്മിതമായ കണ്ടയ്നര് കവറുകളും മൊത്തത്തില് നിരോധിച്ചിരിക്കുന്നു.)
(നമ്മുടെ സംസ്ഥാനത്ത് 2007 സെപ്തംബര് ഒന്നുമുതല് 30 മൈക്രോണില് താഴെ കനം വരുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള് ,കുപ്പികള് , പാക്കേജിംഗ് സാധനങ്ങള് എന്നിവയുടെ ഉത്പാദനം സംഭരണം ,വിതരണം,വില്പന ,ഉപയോഗം ,കടത്തിക്കൊണ്ടുപോകല് ,എന്നിവ സര്ക്കാര് നിരോധിച്ചിരിയ്ക്കയാണ് .20 x 30cm ല് കുറഞ്ഞ വലിപ്പമുള്ള ഏത് കനത്തിലുള്ള പ്ലാസ്റ്റിക്ക് ബാഗുകള്ക്കും നിരോധനം ബാധകമാണ് .പി.വി.സി പോലുള്ള ഹാലജനേറ്റഡ് പ്ലാസ്റ്റിക് കൊണ്ടുനിര്മ്മിതമായ കണ്ടയ്നര് കവറുകളും മൊത്തത്തില് നിരോധിച്ചിരിക്കുന്നു.)
Wednesday, 19 September 2007
വിദ്യാര്ത്ഥികളെ സോപ്പ് നിര്മ്മിയ്ക്കല് പരിശീലിപ്പിച്ചു.
സ്ക്കൂള് ഗാന്ധിദര്ശന് യൂണിറ്റിന്റെ നേതൃത്വത്തില് സോപ്പ് നിര്മ്മാണത്തില് കുട്ടികള്ക്ക് പരിശീലനം നല്കി. ശ്രീമതി മൃണാളിനി ടീച്ചറാണ് പരിശീലനം നടത്തിയത് . ശ്രീമതി ഡോളി ടീച്ചര് , ശ്രീ സഗീര് മാസ്റ്റര് , ശ്രീ ഡിജിന് മാസ്റ്റര് എന്നിവര് നേതൃത്വം നല്കി
Friday, 3 August 2007
ഡിജിറ്റല് പെയിന്റിംഗ് മത്സരവിജയികളെ പ്രഖ്യാപിച്ചു
സ്കൂള് ഐ.ടി.കോര്ണര് നടത്തിയ ഡിജിറ്റല് പെയിന്റിംഗ് മത്സരത്തില് താഴെ പറയുന്നവര് വിജയികളായി.
H.S. വിഭാഗം :
ഒന്നാം സ്ഥാനം : (വിന്ഡോസ് ) :
Thoufeer.K.J , X.B
ഒന്നാം സ്ഥാനം : ( ലിനക്സ് )
ഹാരിസ് .കെ. VIII.A
യു.പി.വിഭാഗം :
ഒന്നാം സ്ഥാനം : (വിന്ഡോസ് ) :
മുഹസീന .എ.എം , VI.B
വിജയികള്ക്ക് അഭിനന്ദനങ്ങള്
നോട്ട്:
യു.പി.വിഭാഗം വിദ്യാര്ത്ഥികളുടെ ഡിജിറ്റല് പെയിന്റിംഗിലെ മികവ് ഏറെ ശ്രദ്ധേയമായി.
സ്കൂള് P.T.A ഭാരവാഹികളെ തിരഞ്ഞെടുത്തു.
സ്കൂള് P.T.A യുടെ പൊതുയോഗം 3-8-07 വെള്ളിയാഴ്ച നടന്നു.യോഗത്തില് സ്കൂള് പ്രിന്സിപ്പല് ശ്രീമതി ഡോളി ടീച്ചര് സ്വാഗതം പറഞ്ഞു. V.H.S.E വിഭാഗം P.T.A പ്രസിഡണ്ട് ശ്രീ. സി.ബി .സുനില് കുമാര്, H.S വിഭാഗം P.T.A പ്രസിഡണ്ട് ശ്രീ. R.A. നാസര് തുടങ്ങിയവര് പ്രസംഗിച്ചു. ശ്രീമതി രാജലക്ഷ്മി ടീച്ചര് കഴിഞ്ഞവര്ഷത്തെ പ്രവര്ത്തന റിപ്പോര്ട്ട് അവതരിപ്പിച്ചു.യോഗത്തില് ശ്രീ ബാബുമാസ്റ്റര് നന്ദി പറഞ്ഞു.
താഴെ പറയുന്നവരെ പി.ടി.എ ഭാരവാഹികളായി തിരഞ്ഞെടുത്തു
സ്കൂള് P.T.A പ്രസിഡണ്ട് : ശ്രീ. സി.ബി .സുനില് കുമാര്
വൈസ് പ്രസിഡണ്ട് : ശ്രീ.എ.കെ.ശിവരത്നന്
മദര് P.T.A പ്രസിഡണ്ട് :ശ്രീമതി.എം.ബി.രമ
“ കൌമാരക്കാരുടെ ശാരീരിക-മാനസിക പ്രശ്നങ്ങള് “എന്ന വിഷയത്തില് ക്ലാസെടുത്തു
സ്കൂളിലെ 9,10,11,12 ക്ലാസിലെ ആണ്കുട്ടികള്ക്ക് “ കൌമാരക്കാരുടെ ശാരീരിക-മാനസിക പ്രശ്നങ്ങള് “എന്ന വിഷയത്തില് , ഗുരുവായൂര് ശ്രീകൃഷ്ണ കോളെജിലെ റിട്ടയേര്ഡ് പ്രൊഫസര് ശ്രീ ഗോകുല്ദാസ് ക്ലാസെടുത്തു.
യോഗത്തില് സ്കൂള് പ്രിന്സിപ്പല് ശ്രീമതി ഡോളി ടീച്ചര് സ്വാഗതവും ശ്രീമതി സന്ധ്യ . എസ് . തോട്ടാരത്ത് നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone