നാല്പത്തി എട്ടാമത് കേരള സ്കൂള്‍ കലോത്സവത്തില്‍ കമലാനെഹറു ഹൈസ്ക്കൂള് നാല് എ ഗ്രേഡും ഒരു ബി ഗ്രേഡും കരസ്ഥമാക്കി.
1.അറബി ക്വിസ് , എ ഗ്രേഡ് -- ഷിഫ .പി.എച്ച്
2.അറബി വിവര്‍ത്തനം , എ ഗ്രേഡ് -- ഷിഫ .പി.എച്ച്
3.അറബി സംഭാഷണം -- ബി ഗ്രേഡ് --ഷിഫ .പി.എച്ച്
4.നിഘണ്ടു നിര്‍മ്മാണം -- എ ഗ്രേഡ് -- ഫസിയ .കെ.എ
5.പദപ്പയറ്റ്---എ ഗ്രേഡ് -- ഫസിയ .കെ.എ
6.അറബി -സംഭാഷണം -- നിമ്മി നാസര്‍
എ ഗ്രേഡ് ലഭിച്ചവര്‍ക്ക്
30 മാര്‍ക്കും ബി ഗ്രേഡ് ലഭിച്ചവര്‍ക്ക് 24 മാര്‍ക്കും പത്താംക്ലാസിലെ പൊതുപരീക്ഷയ്ക്ക് ലഭിക്കുന്നതാണ്
Tuesday, 15 January 2008
Saturday, 12 January 2008
തൃത്തല്ലൂര്‍ കമലാ നെഹറു ഹൈസ്ക്കൂളില്‍ ആരോഗ്യമേള
നാട്ടിക നിയോജക മണ്ഡലം ആരോഗ്യമേള ഇന്ന് തൃത്തല്ലൂര്‍ കമലാ നെഹറു ഹൈസ്ക്കൂളില്‍ എട്ടരയ്ക്ക് സ്പീക്കര്‍ കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
അലോപ്പതി , ആയുര്‍വ്വേദം , ഹോമിയോ വിഭാഗങ്ങളിലായി ഡോക്ടര്‍മാര്‍ പരിശോധന നടത്തും . എട്ടര മുതല്‍ ഒരുമണിവരെയാണ് പരിശോധന .
ഇന്ന് രക്തദാനം , പ്രമേഹം , ആസ്മ , പകര്‍ച്ചവ്യാധികള്‍ എന്നിവയിലും ഞായറാഴ്ച റോഡപകടങ്ങള്‍ , സ്വാന്തന ചികിത്സ , എയ്ഡ്സ് എന്നിവയിലും സെമിനാറുകള്‍ നടക്കും .
ആരോഗ്യ പ്രദര്‍ശനം , ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും .
ജുബിലി മിഷന് മെഡിയ്ക്കല്‍ കോളേജ് , ജില്ല ആരോഗ്യകേന്ദ്രം , ആയുര്‍വ്വേദം ,ഹോമിയോ തുടങ്ങിയ വിഭാഗങ്ങളാണ് മേളയില്‍ സഹകരിക്കുന്നതെന്ന് സംഘാടക സമിതി ചെയര്മാന് പി.വി. രവീന്ദ്രന് , സൂപ്രണ്ട് ഡോക്ടര്‍ എ.എസ് സുരേന്ദ്രന് , ഡോക്ടര്‍ എന്‍.എ. മാഹിര്‍ എന്നിവര്‍ അറിയിച്ചു.
മനോരമ വാര്‍ത്ത 12/1/2008

Sunday, 30 December 2007
നാട്ടിക നിയോജക മണ്ഡലം സമഗ്രവിദ്യാഭ്യാസ പരിപാടി - അദ്ധ്യാപകര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം രണ്ടാം ഘട്ടം നടന്നു.
നാട്ടിക എം.എല്‍.എ. ശ്രീ ടി.എന്‍. പ്രതാപന്റെ നേതൃത്വത്തില്‍ നടക്കുന്ന സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള എല്‍.പി , യു .പി അദ്ധ്യാപകര്‍ക്കായുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ രണ്ടാം ഘട്ടം 2007 ഡിസംബര്‍ 27 ന് കാലത്ത് പത്തുമണിയ്ക്ക് തൃത്തല്ലൂര്‍ കമലാനെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂലില് ആരംഭിച്ചു. രണ്ടാം ഘട്ടം പരിപാടിയുടെ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഡോളി കുര്യന് നിര്‍വ്വഹിച്ചു. റിസോഴ്സ് പേഴ്സണ്‍ ശ്രീ സുരേഷ് ബാബു മാസ്റ്റര്‍ മോഡ്യൂള്‍ വിശദീകരിച്ചു. ചടങ്ങില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശ്രീ ദീപന് മാസ്റ്റര്‍ സ്വാഗതവും ജോയിന്റ് കോഓര്‍ഡിനേറ്റര്‍ ശ്രീ ജാഫര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പരിശീലനപരിപാടി മൂന്നുദിവസം നീണ്ടുനിന്നു.
വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ , ഡയറ്റ് പ്രിന്‍സിപ്പല്‍ , എസ്.എസ്.എ റിസോഴ്സ് പേഴ്സണ്‍ ശ്രീമതി സജിത ടീച്ചര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും അംഗങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്തു

Friday, 26 October 2007
സ്കൂളില്‍ ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.
സ്ക്കൂള് ഹിസ്റ്ററി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ,
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സ്ക്കൂളില്‍ പ്രദര്‍ശിപ്പിച്ചു. വി.എച്ച് .എസ്. സി വിഭാഗം ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നല്‍കിയത് .
അര്ജുന് ,ശങ്കര്‍ ശര്‍മ്മ ,പ്രണവ് ,സിനില്‍ കൃഷ്ണന് , അരുണ്‍ എന്നിവര്‍ ചിത്രങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് വിശദീകരണം നടത്തി.വിദ്യാര്‍ത്ഥികളുടെ തുടര്മൂല്യനിണ്ണയം, ചരിത്രവിഭാഗം അദ്ധ്യാപകന് സുരേഷ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു

Thursday, 25 October 2007
വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രവീന്ദ്രന് മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുത്തു .
സ്കൂളില്‍ ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥികള്‍ക്ക് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.വി. രവീന്ദ്രന് മാസ്റ്റര്‍ ക്ലാസെടുത്തു. സ്വാഗതം അര്‍ജുനും നന്ദി ശങ്കര്‍ ശര്‍മ്മയും പറഞ്ഞു.
ബിനി ,ഫൈസല്‍ ,ആശ എന്നീ വിദ്യാര്‍ത്ഥികളുടെ ചോദ്യോത്തരവേളയിലെ പ്രകടനം പ്രകടം ഉജ്ജ്വലമായിരുന്നു. തുടര്‍മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത് . പഞ്ചായത്തിന്റെ ചുമതലകള്‍ ,പഞ്ചായത്ത് രാജ് , സ്ത്രീകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും ലഭിച്ച നേട്ടങ്ങള്‍ .... തുടങ്ങിയവയെക്കുറിച്ചായിരുന്നു പ്രധാനമായി ചോദ്യങ്ങള്‍ വന്നത് . ഹിസ്റ്ററി അദ്ധ്യാപകനായ ശ്രീ സുരേഷ് മാസ്റ്ററാണ് ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം, പ്രകടനം .... തുടങ്ങിയവയെക്കുറിച്ച് മൂല്യ നിര്‍ണ്ണയം നടത്തിയത് .

Tuesday, 16 October 2007
സ്ക്കൂള് ഐ.ടി കോര്‍ണര്‍ പ്രസന്റേഷന് മത്സരത്തില്‍ വിജയികളെ പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനം-- തൌഫീര് .കെ.ജെ --പത്ത് .ബി
രണ്ടാം സമ്മാനം-- രേഷ്മ പ്രകാശ് -- പത്ത് . ബി
രണ്ടാം സമ്മാനം-- രേഷ്മ പ്രകാശ് -- പത്ത് . ബി
Tuesday, 9 October 2007
സ്ക്കൂള് യുവജനോത്സവത്തിന് തുടക്കമായി
സ്ക്കൂള് യുവജനോത്സവത്തിന് തുടക്കംകുറിച്ചു. പ്രാരംഭമെന്ന നിലയില്‍ ഗ്രൂപ്പുവിഭജനം നടത്തി. അശോക്, സുഭാഷ് ,ശിവജി,പഴശ്ശി എന്നിവയാണ് ഗ്രൂപ്പുകള്‍. ഗ്രൂപ്പ്കള്‍ക്ക് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും പ്രതിനിധീകരിച്ച് ലീഡര്‍മാരെ തെരഞ്ഞെടുത്തു.റിഹേഴ്സലുകള്‍ ആരംഭിച്ചു.
Subscribe to:
Posts (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone