Friday, 3 August 2007
ഡിജിറ്റല്‍ പെയിന്റിംഗ് മത്സരവിജയികളെ പ്രഖ്യാപിച്ചു
സ്കൂള്‍ ഐ.ടി.കോര്‍ണര്‍ നടത്തിയ ഡിജിറ്റല്‍ പെയിന്റിംഗ് മത്സരത്തില്‍ താഴെ പറയുന്നവര്‍ വിജയികളായി.
H.S. വിഭാഗം :
ഒന്നാം സ്ഥാനം : (വിന്‍ഡോസ് ) :
Thoufeer.K.J , X.B
ഒന്നാം സ്ഥാനം : ( ലിനക്സ് )
ഹാരിസ് .കെ. VIII.A
യു.പി.വിഭാഗം :
ഒന്നാം സ്ഥാനം : (വിന്‍ഡോസ് ) :
മുഹസീന .എ.എം , VI.B
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
നോട്ട്:
യു.പി.വിഭാഗം വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ പെയിന്റിംഗിലെ മികവ് ഏറെ ശ്രദ്ധേയമായി.
സ്കൂള്‍ P.T.A ഭാരവാഹികളെ തിരഞ്ഞെടുത്തു.
സ്കൂള്‍ P.T.A യുടെ പൊതുയോഗം 3-8-07 വെള്ളിയാഴ്ച നടന്നു.യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഡോളി ടീച്ചര്‍ സ്വാഗതം പറഞ്ഞു. V.H.S.E വിഭാഗം P.T.A പ്രസിഡണ്ട് ശ്രീ. സി.ബി .സുനില്‍ കുമാര്‍, H.S വിഭാഗം P.T.A പ്രസിഡണ്ട് ശ്രീ. R.A. നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീമതി രാജലക്ഷ്മി ടീച്ചര്‍ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.യോഗത്തില്‍ ശ്രീ ബാബുമാസ്റ്റര്‍ നന്ദി പറഞ്ഞു.
താഴെ പറയുന്നവരെ പി.ടി.എ ഭാരവാഹികളായി തിരഞ്ഞെടുത്തു
സ്കൂള്‍ P.T.A പ്രസിഡണ്ട് : ശ്രീ. സി.ബി .സുനില്‍ കുമാര്‍
വൈസ് പ്രസിഡണ്ട് : ശ്രീ.എ.കെ.ശിവരത്നന്‍
മദര്‍ P.T.A പ്രസിഡണ്ട് :ശ്രീമതി.എം.ബി.രമ
“ കൌമാരക്കാരുടെ ശാരീരിക-മാനസിക പ്രശ്നങ്ങള്‍ “എന്ന വിഷയത്തില്‍ ക്ലാസെടുത്തു
സ്കൂളിലെ 9,10,11,12 ക്ലാസിലെ ആണ്‍കുട്ടികള്‍ക്ക് “ കൌമാരക്കാരുടെ ശാരീരിക-മാനസിക പ്രശ്നങ്ങള്‍ “എന്ന വിഷയത്തില്‍ , ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍ ശ്രീ ഗോകുല്‍ദാസ് ക്ലാസെടുത്തു.
യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഡോളി ടീച്ചര്‍ സ്വാഗതവും ശ്രീമതി സന്ധ്യ . എസ് . തോട്ടാരത്ത് നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone