
തളിരിട്ടയിലകളാല്‍ എന്നാശതീര്‍ക്കുവാന്‍
കാത്തിരിപ്പൂയെന്റെ ഉറ്റ തോഴീ
പൊട്ടിത്തളിര്‍ക്കും കിനാക്കള്‍ പോലെ
പൊട്ടിവിടരുന്നു കുഞ്ഞിലകള്‍
കുളിരേകുമിലയോടെ ബലമേകുമുടലോടെ
സുഖമേകും നേരമെനിക്കു നല്‍കും
കണ്ണിലെ കൃഷ്ണമണിയെങ്ങിനെയോ?
അവളുടെ നാമവും കൃഷ്ണയായി
ചെടിയായി മരമായി വടവൃക്ഷമായ്
തണലേകു മാമൊരു കൃഷ്ണയായി
മര്‍ത്ഥ്യനും പറവയുമുരഗങ്ങളും
ആമരക്കുളിരിന്റെ കൂട്ടുകാരായ്
എന്‍കാലശേഷവും സത്‌കര്‍മ്മമായ്
നാളേക്ക് നീളേക്ക് തണലേകുവാന്‍
എന്നുടെ ജീവന്റെ ജീവനാം കൃഷ്ണയെ
ആരും മുറിക്കാതെ കാത്തിടും ഞാന്‍
തയ്യാറാക്കിയത് : കരിഷ്മ .ടി.ജി , സ്റ്റാന്‍ഡേര്‍ഡ് : 9.എ
സ്കൂള്‍ കാര്‍ഷിക ക്ലബ്ബ് സെക്രട്ടറി