തസ്‌നി .പി.എ. , Std: XB
ഓര്‍മ്മകള്‍
തിരശ്ശില നീക്കുമ്പോഴോര്‍ക്കുന്നു ഞാനന്റെകൊച്ചുവീട്ടിലെ മധുരമാം കാര്യങ്ങള്‍
അമ്മ തന്നുദരത്തില്‍നിന്നു ഉലകം കണ്ടപ്പോള്‍
മുതലെന്‍ പിഞ്ചുകാലടി പതിഞ്ഞ മണ്‍പാതകള്‍
ഓര്‍മയുറയ്ക്കാത്ത കാലമാണതെങ്കിലും
ഓര്‍ക്കുന്നു ഞാനന്റെ ബാല്യകാലം
മാമരത്തണലിലും കണിക്കൊന്ന ച്ചോട്ടിലും
പടുത്തുയര്‍ത്തിയ ബാല്യസ്മരണകള്‍
നേരെ കിഴക്കോട്ടുനീളം വയലില്‍
വിത്തെറിയുന്നതും ഞാറു മുളക്കുന്നതും
നോക്കിനിന്നായന്റെ കണ്ണുകള്‍
നെന്മണികൊത്തിക്കൊറിക്കുന്ന പ്രാവിനെ
ഓടിച്ചിരുന്നെന്റെ കുസൃതിക്കരങ്ങള്‍
നെല്ലുകൊത്തി തിന്നുന്ന കോഴിയെ
എറിഞ്ഞോടിച്ചിരുന്ന ബാല്യത്തില്‍ ഞാന്‍
കത്തുന്ന വേനലിലുണങ്ങിയ പാടത്തി-
ന്നരികിലിരുന്ന കല്ല് കൊത്തിക്കളിക്കുന്നതും
മെന്നകതാരില്‍ തെളിയുന്ന നവചിത്രമായ്
അന്നു ഞാനോടിക്കളിച്ചിരുന്നാ പ്ലാവിന്നെന്‍
പുരക്കു കഴുക്കോലായ് മാറി
ഇന്നു ഞാനെന്‍ വീടിന്നുത്തരത്തില്‍
നോക്കുന്ന നേരമകതാരിലോടിയടുക്കുന്നാ
തണല്‍ മരവും മറ്റോര്‍മ്മകളും
ഇതോ മനുഷ്യന്‍ !!
ബാഗ്‌ദാദില്‍ മുഴങ്ങുന്ന വെടിയോച്ചകള്കാതു തുളക്കുന്നു മാറിടം പിളര്‍ക്കും
ചീറുന്ന ബോംബില്‍ നിന്നുയരുമീ പുകയും
കരിയുന്ന മാംസഗന്ധവും
ശത്രുപാളയത്തില്‍ വിരിമാറുകാട്ടി
മരണം സ്വയം ഏറ്റുവാങ്ങുന്നവര്‍
ധീര ദേശാഭിമാനത്തില്‍ മാറ്റൊലി
ഉയരുമോ വേളയില്‍
നഷ്ട സ്വപ്നങ്ങളുടെ ഗദ്‌ഗദം
മൃത്യു പൂകുന്ന ജവാന്മാരുടെ നീണ്ട നിരയും
വേദനയുടെ വിലാപങ്ങള്‍ ഉരുവിടുന്ന
വിധവകളേയും , ബന്ധുമിത്രാധികളേയും
കാണുന്നില്ലിവര്‍ , കേള്‍ക്കുന്നില്ലിവര്‍
ക്രിക്കറ്റിന്‍ പരാജയത്തിന്‍ ദുഃഖിതരാകുന്നിവര്‍
കളിക്കളത്തിലുയരുന്ന സിക്സറുകളുടേയും
രാഷ്ടീയക്കാര്‍ നേടുന്ന സ്ഥാനമാനങ്ങളും
കണ്ട് സന്തോഷിക്കുകയും ആഘോഷിക്കുകയും
ഒരു കൂട്ടം മനുഷ്യര്‍
തസ്‌നി .പി.എ. , Std: XB
3 comments:
Nice kavitha... thasni....
Thasni enne orkunnundo ennariyalla... enthaayalum ninte kavitha vayikaan kazhinjathil santhosham.iniyum kavitha ezhuthanam.... ninte pazhaya kootukaari... Orkuka vallapozhum...
(S....)
തസ്നിക്ക് ഒരായിരം ഭാവുകങ്ങള്‍ നേരുന്നു. ഇനിയും വിരിയട്ടെ നല്ല കവിതകള്‍ പൂവിന്‍ ഇതള്‍ കണക്കെ......(സ്നേഹപൂര്‍വ്വം ഫൈസല്‍)
Post a Comment